കോഴിക്കോട് : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ പുനഃസംഘടനയിൽ പട്ടികജാതിക്കാരെ ഒഴിവാക്കിയെന്ന് കേരള ദളിത് ഫെഡറേഷൻ ഡെമോക്രാറ്റിക് (കെ.ഡി.എഫ്. (ഡി).) ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതിഷേധം രേഖപ്പെടുത്തുകയും കെ.പി.സി.സി.യോട് തിരുത്തൽ ആവശ്യപ്പെടുകയും ചെയ്തു.
ദളിതരോട് പാർട്ടി മുഖം തിരിക്കുന്നത് ഇപ്പോൾ തുടർക്കഥയാണെന്നും അങ്ങനെയായാൽ പരസ്യമായ പ്രതികരണങ്ങളും വിമർശനവും നേരിടേണ്ടിവരുമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. പ്രസിഡന്റ് ദേവദാസ് കുതിരാടം അധ്യക്ഷനായി. എം.കെ. കണ്ണൻ, ചന്ദ്രൻ കടക്കനാരി, എ. ടി. ദാസൻ, ഇ.പി. കാർത്യായനി, വി.പി.എം. ചന്ദ്രൻ, ശ്രീജ പെരിങ്ങൊളം, ശാരദ ബേപ്പൂർ, എസ്.കെ. ഹരിദാസൻ, കെ. എം. പത്മിനി തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..