കോഴിക്കോട് : കുട്ടികളുടെ മധ്യവേനലവധി കവർന്ന് വിദ്യാഭ്യാസമന്ത്രി പുറത്തിറക്കിയ അശാസ്ത്രീയ അക്കാദമിക് കലണ്ടർ ഉടൻ പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ പറഞ്ഞു. കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപക സംഘടനകളോട് ആലോചിക്കാതെ ഏകപക്ഷീയമായി പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പിൻവലിക്കുംവരെ കെ.പി.എസ്.ടി.എ. സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഷാജു പി. കൃഷ്ണൻ അധ്യക്ഷനായി.
കെ.പി.എസ്.ടി.എ. സീനിയർ വൈസ് പ്രസിഡന്റ് എൻ. ശ്യാം കുമാർ, ജില്ലാ സെക്രട്ടറി ടി.കെ. പ്രവീൺ, ജില്ലാ ട്രഷറർ ടി.ടി. ബിനു, പി.എം. ശ്രീജിത്ത്, ടി. അശോക് കുമാർ, ടി. ആബിദ്, സജീവൻ കുഞ്ഞോത്ത്, പി.ജെ. ദേവസ്യ, പി. രാമചന്ദ്രൻ, ടി.സി. സുജയ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..