വനിതാ കലാസാഹിതി സംസ്ഥാന പ്രതിഭാപുരസ്കാരം ടി.വി. ബാലൻ ഷേർളി സോമസുന്ദരത്തിന് നൽകുന്നു
കോഴിക്കോട് : വനിതാ കലാസാഹിതി സംസ്ഥാന പ്രതിഭാപുരസ്കാരങ്ങൾ സമ്മാനിച്ചു. ആദ്യ ചലച്ചിത്രനടി പി.കെ. റോസി, എഴുത്തുകാരി രാജലക്ഷ്മി, കൂട്ടംകുളം സമരനായിക പി.സി. കുറുമ്പ, പത്രപ്രവർത്തനരംഗത്തെ ആദ്യ സ്വ.ലേ. യശോധ എന്നിവരുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ നാല് വനിതകൾക്കാണ് സമ്മാനിച്ചത്.
പി.കെ. റോസി സ്മാരക കലാപ്രതിഭാ പുരസ്കാരം തിയേറ്റർ ആർട്ടിസ്റ്റും ഇപ്റ്റ വൈസ് പ്രസിഡന്റുമായ ഷേർളി സോമസുന്ദരത്തിനും രാജലക്ഷ്മി സാഹിത്യപ്രതിഭാ പുരസ്കാരം നോവലിസ്റ്റ് ആർ. രാജശ്രീക്കും പി.സി. കുറുമ്പ സാമൂഹ്യ പുരസ്കാരം നടത്തത്തിന് സ്വർണമെഡൽ നേടിയ ഷീബ പ്രകാശും യശോദ സ്മാരക മാധ്യമപുരസ്‌കാരം ഗൃഹലക്ഷ്മി സബ് എഡിറ്റർ റോസ് മരിയ വിൻസെന്റും ഏറ്റുവാങ്ങി.
ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ടി.വി. ബാലൻ, ഇ.എം. സതീശൻ, ഗീതാ നസീർ എന്നിവർ അവാർഡുകൾ വിതരണംചെയ്തു. അജിത നമ്പ്യാർ അധ്യക്ഷയായി. ശാരദാ മോഹൻ, കെ.കെ. ബാലൻ, വി. ആയിഷ ബീവി, ഡോ. ഇ.വി. ജ്യോതി, കെ. ഗായത്രി, ബീനാ കോമളൻ, ജ്യോതിലക്ഷ്മി, ഉഷാകുമാരി, ഷീല രാഹുലൻ എന്നിവർ സംസാരിച്ചു. പ്രശസ്തിപത്രവും ഫലകവും ഫലവൃക്ഷ ത്തൈയുമടങ്ങിയതാണ് പുരസ്കാരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..