കോഴിക്കോട് : മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നും കോഴ്‌സുകളും ബാച്ചുകളും സീറ്റുകളും വർധിപ്പിക്കണമെന്നും മലബാർ എജ്യുക്കേഷൻ മൂവ്‌മെന്റ് നടത്തിയ വിദ്യാഭ്യാസ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു. മലബാറിൽ 55,611 കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമില്ല. ഇക്കൊല്ലം പത്താംക്ലാസ് പാസായ കുട്ടികളിൽ 62 ശതമാനംപേർ മലബാറിൽനിന്നുള്ളവരാണ്. എന്നാൽ ലഭ്യമായ ഹയർ സെക്കൻഡറി സീറ്റുകളിൽ 55.6 ശതമാനം മാത്രമാണ് മലബാറിൽ ഉള്ളതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
മേയർ ഡോ. എം. ബീനാ ഫിലിപ്പ് ഉദ്ഘാടനംചെയ്തു. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായി. മൂവ്‌മെന്റ് പ്രസിഡന്റ് പ്രൊഫ. കെ.എ. നാസർ അധ്യക്ഷനായി. എൻ.കെ. ഹാഷിം, പി.കെ. അബ്ദുൾ ലത്തീഫ്, പി. മുഹമ്മദ്‌കോയ, മുസ്തഫ മുഹമ്മദ്, കെ.എ. നാസർ തുടങ്ങിയവർ സംസാരിച്ചു.
ഹയർസെക്കൻഡറിമേഖലയിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് നടന്ന ചർച്ചയിൽ ഡോ. പി.വി. മുഹമ്മദ് കുട്ടി, ഡോ. എ.കെ. അബ്ദുൾ ഹക്കീം, ഡോ. വി.പി. അബ്ദുൽ അസീസ്, കെ.ബി. ലദീപ് കുമാർ, ബഷീർ തൃപ്പനച്ചി, ഒ. അക്ഷയ്‌കുമാർ എന്നിവർ സംസാരിച്ചു. ‘ഉന്നതവിദ്യാഭ്യാസം: അവസരസമത്വവും ഗുണനിലവാരവും’ എന്നവിഷയത്തിൽ നടന്ന സിമ്പോസിയത്തിൽ ഡോ. ഇസഡ് എ. അഷറഫ് വിഷയം അവതരിപ്പിച്ചു. ഡോ. അമൃത് ജി. കുമാർ, ഡോ. റഷീദ് അഹമ്മദ്, ഡോ. പി.ജെ. വിൻസെന്റ്, സിസ്റ്റർ ഡോ. കെ.എ. ജർമിന, ഡോ. ബദീ ഉസ്മാൻ, നസീർ ഹുസൈൻ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..