പയ്യോളി : കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർസെക്കൻഡറി സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിൽ പയ്യോളി പോലീസ് കേസെടുത്തു. ഷിബു, നിഹാൽ, ബിജിത്ത്, അനൂപ് എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റു പത്താളുകളുടെപേരിലുമാണ് കേസ്. തിങ്കളാഴ്ച വൈകീട്ട് സ്കൂൾ പ്രവർത്തിക്കുമ്പോഴായിരുന്നു പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ച്. പ്രകടനത്തിനിടെ സംഭവം മൊബൈൽഫോണിൽ ചിത്രീകരിച്ച ഒരു രക്ഷിതാവിന് മർദനമേറ്റിരുന്നു.
ഇതിനിടെ സമരപ്പന്തലിൽ മൈക്ക് ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. മാനേജ്മെന്റ് നൽകിയ ഹർജിയിലാണിത്. സ്കൂളിൽ ആക്രമണം നടത്തുകയും അധ്യയനം തടസ്സപ്പെടുത്തുകയും വിദ്യാർഥികളിൽ ഭീതിയുണ്ടാക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ. നിലപാടിൽ സ്കൂൾ സംയുക്ത സ്റ്റാഫ് കൗൺസിൽ യോഗം പ്രതിഷേധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..