താമരശ്ശേരി : പുതുപ്പാടി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ പുതുപ്പാടി ഗവ. ഹൈസ്കൂൾ, ജില്ലയിലെ മികച്ച കുടുംബശ്രീ സി.ഡി.എസ്. ആയി തിരഞ്ഞെടുക്കപ്പെട്ട പുതുപ്പാടി സി.ഡി.എസ്., രാംനാഥ് ഗോയങ്കെ എക്സലൻസ് ഇൻ ജേണലിസം അവാർഡും സംസ്ഥാന യുവജന കമ്മിഷൻ യൂത്ത് ഐക്കൺ (സാഹിത്യം) അവാർഡും കരസ്ഥമാക്കിയ മാതൃഭൂമി ഓൺലൈൻ സബ് എഡിറ്റർ എം.കെ. ഷബിത എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും, തിരഞ്ഞെടുക്കപ്പെട്ട എൽ.പി., യു.പി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ചടങ്ങിൽ നടന്നു.
ഈങ്ങാപ്പുഴ പാരീഷ് ഹാളിൽ നടന്ന ചടങ്ങ് ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.സി. വേലായുധൻ അധ്യക്ഷനായി. പി.ടി.എ. റഹീം എം.എൽ.എ., സഹകരണസംഘം കോഴിക്കോട് ജോയന്റ് രജിസ്ട്രാർ ബി.സുധ, സഹകരണസംഘം താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ കെ. ഇസെഡ് വിനു, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ എന്നിവർ അവാർഡ് ദാനം നടത്തി. കെ.പി. സുനീർ, അമൽരാജ്, ശ്യാം കുമാർ, ഷീബ സജി, ടി.എ. മൊയ്തീൻ, കെ.ജി. സജീഷ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..