കോഴിക്കോട് : മാവൂർറോഡ് ജങ്ഷനിലെ അഴുക്കുചാൽ വൃത്തിയാക്കിയപ്പോൾ കിട്ടിയത് ആറ് ചാക്കോളം പ്ലാസ്റ്റിക് കുപ്പികളും പാഴ്‌വസ്തുക്കളും. ഒറ്റമഴയിൽത്തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലായിരുന്നു കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണം. പലഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ അടിഞ്ഞുകൂടുകയാണ്.
വലിയങ്ങാടി ഭാഗത്തെ തടസ്സവും നീക്കി. ശേഷിക്കുന്ന ഭാഗത്ത് വെള്ളിയാഴ്ചയും പണി തുടരും. മിഠായിത്തെരുവിലും പണിനടക്കുന്ന ഭാഗത്ത് വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. ഈ ഭാഗത്തോടുചേർന്നുള്ള ഓടയിലെ തടസ്സം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ വെള്ളിയാഴ്ച രാത്രി നീക്കും. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിലെയെല്ലാം പ്രശ്നം പരിഹരിക്കുമെന്ന് ഹെൽത്ത് ഓഫീസറുടെ ചുമതലയുള്ള കെ.സി. രാജീവൻ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ബിജു ജയറാം, കൗൺസിലർ എസ്.കെ. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..