Caption
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ ഓടപ്പൊയിൽ ആദിവാസിക്കോളനിയിലെ അന്തേവാസികൾ ഒന്നടങ്കം കുടിയൊഴിഞ്ഞു. എട്ടുകിലോമീറ്റർ അകലെയുള്ള മേലെ പൊന്നാങ്കയം ആദിവാസിക്കോളനിയിലേക്കാണ് ഇവർ താമസംമാറിയത്. മൂന്നുവർഷംമുമ്പ് കോവിഡ്കാലത്ത് ഒറ്റയ്ക്കും കൂട്ടായും ആരംഭിച്ച ഒഴിഞ്ഞുപോക്ക് കഴിഞ്ഞ മേയോടെ പൂർണമായി. ആകെയുള്ള 11 വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്. 36 അംഗങ്ങളായിരുന്നു ഇവിടെതാമസം. റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ ഭൗതികസൗകര്യങ്ങളെല്ലാമുള്ള കോളനിയാണ് ഇവർ ഉപേക്ഷിച്ചത്. ഇവിടെ താമസിച്ചിരുന്നവരുടെ അടുത്തബന്ധുക്കളെല്ലാം താമസിക്കുന്നത് മേലെ പൊന്നാങ്കയം ആദിവാസി കോളനിയിലാണ്. ഇവിടെ 35 കുടുംബങ്ങളിലായി 128 പേരാണുള്ളത്. രണ്ടിടത്തും അടിസ്ഥാനസൗകര്യങ്ങളെല്ലാമുണ്ടെങ്കിലും ജീവിതനിലവാരം ഏറെ പരിതാപകരമാണ്. കാര്യമായ ജോലികളൊന്നുംതന്നെ ഇല്ല. അസുഖങ്ങളും അകാലമരണങ്ങളും ആവർത്തിക്കുന്നു. ഓടപ്പൊയിൽ കോളനിയിലെ അകാലമരണം തീർത്ത മനോവേദനകളും ബന്ധുക്കളോടൊപ്പം കഴിയാനുള്ള ആഗ്രഹവുമാണ് ഒറ്റയ്ക്കും കൂട്ടായുമുള്ള കുടിയൊഴിഞ്ഞുപോകലിന് ഇടയാക്കിയതെത്രേ.
പോഷകാഹാരക്കുറവും അമിതമദ്യപാനവും സ്ഥിരംവരുമാനമിമല്ലാത്തതുമാണ് ആദിവാസി കുടുംബങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്നത്. കുട്ടികൾ ഏറെയും നഗരങ്ങളിലെ ട്രൈബൽ ഹോസ്റ്റലുകളിൽ താമസിച്ചുപഠിക്കുകയാണ്. ഓടപ്പൊയിൽ കോളനിയിൽ ആൾപ്പെരുമാറ്റമില്ലാതായതോടെ പുരയിടമാകെ കാടുകയറിയിരിക്കുകയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..