കോഴിക്കോട് : പത്തുവർഷംമുമ്പുള്ള കോഴ്സ് സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷിച്ച് മാസങ്ങൾപിന്നിട്ടിട്ടും കിട്ടുന്നില്ലെന്ന് പരാതി. നടക്കാവ് ഗവ. വനിതാ ടി.ടി.ഐ.യിൽനിന്ന് പ്രീപ്രൈമറി ടി.ടി.സി. പൂർത്തിയാക്കിയ പന്തീരാങ്കാവ് മേലെപറപ്പുള്ളി മീത്തൽ പി. റുബിയയാണ് സർട്ടിഫിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നത്.
2010-ലാണ് പഠിച്ചത്. ടി.ടി.ഐ.യിൽ ടി.സി.യൊക്കെ വാങ്ങിയെങ്കിലും രണ്ടാംവർഷത്തെ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും വാങ്ങിയിരുന്നില്ലെന്നാണ് റുബിയയുടെ കുടുംബം പറയുന്നത്. ജോലി ആവശ്യംവന്നപ്പോഴാണ് വീണ്ടും ടി.ടി.ഐ.യെയും വിദ്യാഭ്യാസവകുപ്പിനെയും സമീപിച്ചത്. തുടർന്ന് ഡൂപ്ലിക്കേറ്റിനായി അപേക്ഷിച്ചു. ജനുവരിയിൽ അപേക്ഷിച്ചെങ്കിലും ഇതുവരേയും സർട്ടിഫിക്കറ്റ് ലഭിച്ചില്ല.തിരുവനന്തപുരം പരീക്ഷാഭവനിൽനിന്നാണ് ഡ്യൂപ്ലിക്കേറ്റ് ലഭിക്കേണ്ടത്. ടി.ടി.ഐ.യിൽ നിന്ന് പരീക്ഷാഭവനിലേക്ക് വിശദാംശങ്ങൾ അയച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. മുഖ്യമന്ത്രിയുടെ കരുതലിലും കൈത്താങ്ങിലും താലൂക്ക്തല അദാലത്തിലും റുബിയ പരാതി നൽകി. എന്നാൽ ഇതുവരേയും നടപടിയുണ്ടായില്ല. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ സമരമുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..