ആന്തട്ട ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇലപ്പച്ച പരിസ്ഥിതി പതിപ്പ് പ്രധാനാധ്യാപകൻ എം.ജി. ബൽരാജ് പ്രകാശനംചെയ്യുന്നു
കൊയിലാണ്ടി : ആന്തട്ട ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇലപ്പച്ച പരിസ്ഥിതി പതിപ്പ് പ്രധാനാധ്യാപകൻ എം.ജി. ബൽരാജ് പ്രകാശനംചെയ്തു. ഏഴാംക്ലാസ് വരെയുള്ള കുട്ടികളുടെ സർഗാത്മകരചനകളുടെ ശേഖരമായ ഇലപ്പച്ചയിലെ ഓരോരചനയും പ്രകൃതിസ്നേഹത്തെ ഉയർത്തിപ്പിടിക്കുന്നവയാണ്.
ജെ.ആർ.സി.യുടെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ശുചീകരണപ്രവൃത്തികളുടെ ഭാഗമായി യാത്രനടത്തി. കാപ്പാട് കടൽത്തീരം സന്ദർശിച്ച് വീടുകൾതോറും ശുചിത്വസന്ദേശങ്ങൾ നൽകിയും കടലോര ശുചീകരണം നടത്തിയും സീഡ് ക്ലബ്ബംഗങ്ങൾ ശ്രദ്ധേയരായി. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എ. ഹരിദാസ്, വത്സല കുല്ലിയത്ത്, സത്യനാഥൻ മാടഞ്ചേരി, പി.ടി.കെ. രാജേഷ്, ഡി.ആർ. ഷിംലാൽ, എ.കെ. അബ്ദുറഹീം, പി. ഷീബ, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ പി. ജയകുമാർ, പി.കെ. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
ആറാംക്ലാസ് വിദ്യാർഥി ഇർഫാൻ അഹമ്മദ് അസീസ് പതിപ്പ് ഏറ്റുവാങ്ങി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..