ഇവർ പറയുന്നു


2 min read
Read later
Print
Share

പേരാമ്പ്ര കേന്ദ്രമാക്കി ഒരു പുതിയ താലൂക്ക് വേണം

Caption

പേരാമ്പ്ര താലൂക്കിനായി ശ്രമം നടത്തുംപേരാമ്പ്രയിൽ താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിനൊപ്പംതന്നെയാണുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുതിയ താലൂക്കുകൾ രൂപവത്കരിക്കുന്ന സ്ഥിതിയുണ്ടായിരുന്നില്ല. പുതിയ പ്രൊപ്പോസലൊന്നും സർക്കാർ ഇപ്പോൾ പരിഗണിച്ചിട്ടില്ല. പുതിയ താലൂക്കുകൾ രൂപവത്കരിക്കുന്ന ഘട്ടത്തിൽ പേരാമ്പ്ര താലൂക്കിനായി എല്ലാശ്രമവും നടത്തും. പേരാമ്പ്രയിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കുകയും ഒട്ടേറെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലാക്കുകയുംചെയ്തിട്ടുണ്ട്. സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്, കരിയർ ഡെവലപ്‌മെന്റ് സെന്റർ, വനിതാവികസന കോർപ്പറേഷൻ, പിന്നാക്കവിഭാഗ വികസനകോർപ്പറേഷൻ എന്നിവയുടേയെല്ലാം പുതിയ ഓഫീസുകൾ പേരാമ്പ്രയിൽ വന്നു.

ടി.പി. രാമകൃഷ്ണൻ എം.എൽ.എ.മലയോരമേഖലയോടുള്ള അവഗണനകൊയിലാണ്ടി, വടകര താലൂക്കുകളിലെ മലയോരമേഖല ഉൾപ്പെടുത്തി പേരാമ്പ്ര താലൂക്ക്‌ യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണം. സർക്കാർ രൂപവത്കരിച്ച കമ്മിറ്റികൾ പേരാമ്പ്ര താലൂക്കിന് അനുകൂലമായി റിപ്പോർട്ടുകൾ നൽകിയിട്ടും സർക്കാർ ഭരണപരമായ തീരുമാനമെടുക്കുന്നില്ല.

മുൻപ് താലൂക്കിനുവേണ്ടി താലൂക്ക് ബന്ദ് ഉൾപ്പെടെ സമരങ്ങൾ നടത്തിയിരുന്നു. പ്രഖ്യാപിച്ച താലൂക്കിന് എന്തിനാണ്‌ ബന്ദ് എന്നാണ് നിർദിഷ്ഠ താലൂക്ക് പരിധിയിലെ അന്നത്തെ എം.എൽ.എ.മാർ അപ്പോൾ ചോദിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും എം.എൽ.എ.മാരോ സർക്കാരൊ ഇതിന് താത്‌പര്യമെടുക്കുന്നില്ല.

മലയോരമേഖലയോട് കാണിക്കുന്ന അവഗണനകൂടിയാണിത്.

രാജൻ മരുതേരി

ഡി.സി.സി. സെക്രട്ടറി.മലയോരത്തിന്റെ ചിരകാലസ്വപ്നംവ്യാപാരിസമൂഹം കാത്തിരിക്കുന്നുപേരാമ്പ്ര കേന്ദ്രമാക്കി ഒരു താലൂക്ക് രൂപവത്കരിക്കുകയെന്ന കാര്യം മലയോര മേഖലയിലുള്ളവരുടെ ഒരു ചിരകാലാഭിലാഷമാണ്. ചക്കിട്ടപാറ, കൂരാച്ചുണ്ട് പോലുള്ള പഞ്ചായത്തുകളെല്ലാം കൊയിലാണ്ടി താലൂക്ക് ആസ്ഥാനത്തുനിന്ന് വളരെ അകലെയാണ്.

കാവിലുംപാറ, മരുതോങ്കരപോലെ കുറ്റ്യാടി മേഖലയിലും വടകര താലൂക്ക് ആസ്ഥാനത്തുനിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളുണ്ട്. താലൂക്ക് ഓഫീസിലേക്ക് എന്തെങ്കിലും ആവശ്യത്തിന് പോകുകയെന്നാൽ അതിരാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന യാത്രയാണിവർക്കെല്ലാം.

വാഹനസൗകര്യമില്ലാത്തതിന്റെ പ്രയാസം വേറെയും അനുഭവിക്കണം. അതിനാൽ, എത്രയുംവേഗത്തിൽ പുതിയ താലൂക്ക് രൂപവത്കരിക്കാൻ സർക്കാർ മുൻകൈയെടുക്കണം.

ടോമി വള്ളിക്കാട്ടിൽ

ചെമ്പനോടപേരാമ്പ്ര താലൂക്കെന്ന പ്രഖ്യാപനത്തിനായി വ്യാപാരിസമൂഹം ദീർഘകാലമായി കാത്തിരിക്കുകയാണ്. ഏറെക്കാലമായി ചർച്ച ചെയ്യുന്ന വിഷയമാണെങ്കിലും യാഥാർഥ്യമാകുന്നത് വൈകുകയാണ്.

പേരാമ്പ്രയിൽ മിനി സിവിൽ സ്റ്റേഷൻ നിലവിൽവന്നതിനാൽ താലൂക്ക് ഓഫീസിന് അവിടെ സൗകര്യം ഒരുക്കാനാകും. പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യമായതിനുപിന്നാലെ പേരാമ്പ്ര താലൂക്കും വന്നാൽ പട്ടണത്തിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാകും.

ഒ.പി. മുഹമ്മദ്

ജനറൽ സെക്രട്ടറി

പേരാമ്പ്ര മർച്ചന്റ്‌സ് അസോസിയേഷൻമലയോരപ്രദേശങ്ങളുടെ കേന്ദ്രമായ പേരാമ്പ്രയിൽ താലൂക്കെന്ന ചിരകാല സ്വപ്‌നത്തിനായി ശ്രമിക്കുമെന്ന് എം.എൽ.എ.യും മറ്റും ഉറപ്പുനൽകുന്നു. പുതിയ താലൂക്ക് വന്നാൽ ഒട്ടേറെപ്രശ്‌നങ്ങൾക്ക് പരിഹാരമാവുമെന്ന് ജനങ്ങളും വ്യാപാരികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പറയുന്നു

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..