പയ്യോളി : കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനത്തിന് ഉദ്യോഗാർഥികളിൽനിന്ന് പണം കൈപ്പറ്റി വർഷങ്ങളായി നിയമനം നൽകാത്തവർക്ക് മാനേജ്മെന്റ് നഷ്ടപരിഹാരം നൽകണമെന്ന് എൽ.ജെ.ഡി. ജില്ലാ പ്രസിഡൻറ് മനയത്ത് ചന്ദ്രൻ ആവശ്യപ്പെട്ടു.
കുഞ്ഞാലിമരക്കാർ സ്കൂൾ നിയമന തട്ടിപ്പിനെതിരേ ഉദ്യോഗാർഥികൾ നടത്തിവരുന്ന അനിശ്ചിതകാല സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി. ഷിബു, ടി. ചന്തു, എ.വി. ബാലകൃഷ്ണൻ, സജിത്ത്, ചെറിയാവി സുരേഷ് ബാബു, എൻ.ടി. അബ്ദുറഹ്‌മാൻ, പി.സി. സതീഷ്, അബ്ദുൾ ലത്തീഫ്, എം.പി. ഭരതൻ, യു.ടി. കരീം എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാപ്രസിഡന്റ് ഡി. ദീപ, ഏരിയാസെക്രട്ടറി ടി. ഷീബ, അഖില എന്നിവരും സമരപ്പന്തൽ സന്ദർശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..