മുക്കം : മണാശ്ശേരി എം.കെ.എച്ച്. എം.എം.ഒ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ മാനേജ്‌മെന്റും സ്റ്റാഫ് കൗൺസിലും പി.ടി.എ.യും ചേർന്ന് അനുമോദിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ഒ.വി. അനൂപ് അധ്യക്ഷനായി. മുൻ പ്രിൻസിപ്പൽ സന്തോഷ് മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ ബിജുന മോഹൻ, മുക്കം മുസ്‌ലിം ഓർഫനേജ് അക്കാദമിക് ഡയറക്ടർ പി. അബ്ദു, പി.ടി.എ. പ്രസിഡന്റ് സാദിഖ് കൂളിമാട്, വൈസ് പ്രസിഡന്റ് ലുഖ്മാനുൽ ഹകീം, ഓർഫനേജ് ഗേൾസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പി.പി മോനുദ്ദീൻ, എം.കെ.എച്ച്. എം.എം.ഒ ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഇൻ ചാർജ് മുഹമ്മദ് ഇക്ബാൽ, പി. ഹുസൈൻ, ജി. പ്രീത, എം.പി. റോബിൻ ഇബ്രാഹിം, നിയാ ഷഫ്രിൻ, ദിയാ ഫാത്തിമ, ആയിഷാ നാഫിയ, കെ. ഫഹിമ, മുഹമ്മദ് ഷംനാസ് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..