Caption
എകരൂൽ : കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാത നവീകരിച്ചപ്പോൾ പുതുതായി നിർമിച്ച ഓവുചാലിന്റെ മുകളിൽ പലസ്ഥലങ്ങളിലും സ്ലാബുകൾ സ്ഥാപിക്കാത്തതിനാൽ അപകടഭീഷണി. താഴെഅങ്ങാടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്ത നെല്ലുളിക്കോത്ത് കോളനിവഴി ജങ്‌ഷനിൽ കട്ടികൂടിയ കാർഡ് ബോർഡ് കഷണം ഉപയോഗിച്ചാണ് ഓവുചാൽ അടച്ചത്.
ഏതാനും പഴയ സിമന്റ് വാർപ്പുകൾ ഇട്ടശേഷം ഒഴിവുവന്ന ഭാഗത്ത് കാർഡ് ബോർഡ് വെച്ച് കിടങ്ങ് അടയ്ക്കുകയായിരുന്നു. മഴപെയ്യാൻ തുടങ്ങിയതോടെ ഈ കാർഡ് ബോർഡ് ദ്രവിച്ച് അപകടാവസ്ഥയിലായി കാൽനടയാത്രക്കാരുടെ കാലുകൾ സ്ലാബിനുള്ളിൽ കുടുങ്ങാനും വീഴാനും ഇടയാക്കുന്നു.
പലചരക്കുകട, മെഡിക്കൽ ഷോപ്പ്, ബസ് കാത്തിരിപ്പുകേന്ദ്രം, ഏതാനും സ്വകാര്യസ്ഥാപനങ്ങൾ എന്നിവയ്ക്കടുത്തും കോളനി ജങ്‌ഷനുമായതിനാൽ ഒട്ടേറെ യാത്രക്കാർ കടന്നുപോകുന്ന ഭാഗമാണിത്.
കോളനിയിലേക്ക് തിരിയുന്ന ഭാഗത്തുള്ള തോടരികും സുരക്ഷിതമാക്കേണ്ടതുണ്ട്.
എകരൂലങ്ങാടിയിൽ ഒട്ടേറെഭാഗങ്ങളിൽ ഓവുചാലുകൾക്ക് മുകളിലിട്ട സ്ലാബുകൾ വളരെ പഴകിയതും ഇളക്കം തീർക്കാത്തവിധം അപകടാവസ്ഥയിലുമാണ്. റോഡ് പണി പൂർത്തീകരിക്കുന്നതിനുമുമ്പ് ഇവ മാറ്റിയിട്ട് അങ്ങാടിയിൽ നടപ്പാതയ്ക്ക് കൈവരി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..