പുത്തൂർ ഗവ.എച്ച്.എസ്.എസ്. എൻ.എസ്.എസ്. വൊളന്റിയർമാർ സമുദ്രദിനത്തിൽ കുരിയാടിയിൽ സംഘടിപ്പിച്ച ‘കടലിനെ ചെന്നുതൊടുമ്പോൾ’ പരിപാടി എഴുത്തുകാരൻ ഡോ. സോമൻ കടലൂർ ഉദ്ഘാടനംചെയ്യുന്നു
വടകര : സമുദ്രദിനത്തിൽ കടലിനെ ചെന്നുകണ്ട്, മത്സ്യത്തൊഴിലാളികളിലേക്കിറങ്ങി പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വൊളന്റിയർമാർ. കുരിയാടിയിലാണ് ‘കടലിനെ ചെന്നുതൊടുമ്പോൾ’ എന്ന പരിപാടിയുമായി വിദ്യാർഥികളെത്തിയത്.
മത്സ്യത്തൊഴിലാളികളായ പ്രഹ്ലാദൻ, ദേവദാസ്, പ്രിയേഷ്, രാമചന്ദ്രൻ, ഷൈജു എന്നിവർ വിദ്യാർഥികളുമായി അനുഭവം പങ്കുവെച്ചു. പരിപാടി എഴുത്തുകാരൻ ഡോ. സോമൻ കടലൂർ ഉദ്ഘാടനംചെയ്തു. അദ്ദേഹം രചിച്ച സമുദ്രജീവിതവും മത്സ്യബന്ധന തൊഴിലുമായി ബന്ധപ്പെട്ട നോവൽ ‘പുള്ളിയൻ’ എന്ന കൃതിയും കുട്ടികൾക്ക് പരിചയപ്പെടുത്തി. പ്രോഗ്രാംഓഫീസർ എ.വി. സുജ, സ്റ്റാഫ് സെക്രട്ടറി സി. ജാഫർ, അഫ്ര ഫാത്തിമ എന്നിവർ സംസാരിച്ചു.
മടപ്പള്ളി : മടപ്പള്ളി ജി.വി.എച്ച്.എസ്.എസ്. സമുദ്രദിനാചരണത്തിന്റെ ഭാഗമായി കടൽത്തീരം പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്ന ‘തീരസ്പർശം’ പരിപാടി നടത്തി. വാർഡ് അംഗം ശാരദ വൽസൻ ഉദ്ഘാടനംചെയ്തു. എൻ.പി. രാജീവൻ, ശോമിത എന്നിവർ സംസാരിച്ചു. എസ്.പി.സി., ജെ.ആർ.സി., സ്കൗട്ട്, ഗൈഡ്‌സ്, ഹരിതസേന തുടങ്ങിയ സംഘടനകൾ പരിപാടിയിൽ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..