മാതൃഭൂമി-ഇലാൻസ്: ഉന്നതവിജയം നേടിയ എസ്.എസ്.എൽ.സി. വിദ്യാർഥികളെ അനുമോദിക്കുന്നു


1 min read
Read later
Print
Share

കോഴിക്കോട് : മാതൃഭൂമിയും കേരളത്തിലെ പ്രമുഖ കൊമേഴ്‌സ് പഠനകേന്ദ്രമായ ഇലാൻസും സംയുക്തമായി ജില്ലയിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നു.

കുട്ടികൾക്കായി ഉപരിപഠന ഗൈഡൻസ് പ്രോ ഗ്രാമും ഇതോടൊപ്പമുണ്ട്. വിദ്യാർഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും അവർ അഭിമുഖീകരിക്കേണ്ട വിവിധ പരീക്ഷകളെക്കുറിച്ചുള്ള പൂർണവിവരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഗൈഡൻസ് പ്രോഗ്രാം വിദഗ്ധരായ അധ്യാപകരാണ്‌ നയിക്കുന്നത്.

ആധുനിക കാലത്തിന് അനുസൃതമായി ACCA & CMA US തുടങ്ങിയ കോഴ്‌സുകൾ മികച്ച അധ്യാപകരാൽ കൈകാര്യം ചെയ്യുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് ഇലാൻസ്. അവനവന്റെ അഭിരുചിക്ക്‌ ഇണങ്ങുന്നതും അന്താരാഷ്ട്ര അവസരങ്ങൾ ഒരുക്കുന്നതുമായ കോഴ്‌സുകൾ യഥേഷ്ടം തിരഞ്ഞെടുത്ത് ലക്ഷ്യസ്ഥാനത്തെത്താൻ ഇലാൻസ് പ്രാപ്തരാക്കുന്നു. നളന്ദ ഓഡിറ്റോറിയത്തിൽ 13-ന് 9.30 മുതൽ 12.30 വരെയാണ് അനുമോദനച്ചടങ്ങ്. രജിസ്‌ട്രേഷന് ക്യു.ആർ. കോഡ് സ്‌കാൻ ചെയ്താൽ ലഭിക്കുന്ന ഫോമിൽ വിദ്യാർഥിയുടെ പേര്, സ്‌കൂളിന്റെ പേര് എന്നിവ ചേർത്ത് റിസൾട്ടിന്റെ കോപ്പിയോടൊപ്പം ജൂൺ 11-നകം അപ്‌ലോഡ് ചെയ്യുക. ബന്ധപ്പെടേണ്ട സമയം രാവിലെ 9.00 am മുതൽ വൈകീട്ട്‌ 6.00 pm വരെ. ഫോൺ: 0495 2362552, 9847912814, 9446659007.

https://shorturl.at/abeK3

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..