വടകര : കേരള ജൈവകർഷകസമിതി ജില്ലാ വാർഷികസമ്മേളനം ശനിയാഴ്ച രാവിലെ 10 മണി മുതൽ വടകര കരിമ്പനപ്പാലം രാമാനന്ദ ഓഡിറ്റോറിയത്തിൽ നടക്കും. കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനംചെയ്യും. ‘കൃഷിയിലെ ജൈവവൈവിധ്യം’ എന്ന വിഷയത്തിൽ മാത്യു ഉളിക്കൽ ക്ലാസെടുക്കും. ജൈവവസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും വിത്തുകൈമാറ്റം എന്നിവയും ഉണ്ടാകും. പങ്കെടുക്കുന്ന മുഴുവൻപേർക്കും ജൈവ കാർഷികോത്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണമാവും നൽകുക. സ്വാഗതസംഘം രൂപവത്‌കരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.കെ. ജയപ്രകാശ് അധ്യക്ഷനായി.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..