തിരുവമ്പാടി നഗരത്തിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഗോഡൗണിന് ലൈസൻസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ
തിരുവമ്പാടി : 2009 മുതൽ തിരുവമ്പാടിയിൽ പ്രവർത്തിച്ചുവരുന്ന ഭാരത് ഗ്യാസ് ഗോഡൗണിന്റെ ലൈസൻസ് പുതുക്കി നൽകാതെ ഗോഡൗൺപൂട്ടാനുള്ള ഗ്രാമപ്പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണനടത്തി.
ജില്ലാ കമ്മിറ്റിയംഗം രത്‌നാകാരൻ തൂവയിൽ ഉദ്ഘാടനം ചെയ്തു. മനു പൈമ്പള്ളി, എബ്രഹാം വാമറ്റത്തിൽ, ഷരീഫ് ചേന്ദമംഗല്ലൂർ, ജെയിംസ് മറ്റത്തിൽ, വാവൻകുട്ടി കൊടുവള്ളി, ബേബി ആലക്കൽ എന്നിവർ സംസാരിച്ചു.
കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ഫയർ ആൻഡ് സേഫ്റ്റി അന്തിമ നിരാക്ഷേപസാക്ഷ്യപത്രം എന്നിവ ഇല്ലാതെ ഹൈസ്കൂൾ റോഡിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗൺപൂട്ടാൻ കഴിഞ്ഞ മാസം സബ് കളക്ടർ ഉത്തരവിട്ടിരുന്നു. സ്ഥാപനം പൂട്ടാൻ പഞ്ചായത്ത് സെക്രട്ടറി ഉടമയ്ക്ക് നോട്ടീസ് നൽകിയതിന്റെ തുടർച്ചയാണ് സമരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..