കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി താമരശ്ശേരിയിൽ സംഘടിപ്പിച്ച തെരുവിൽ നാളികേരമുടയ്ക്കൽ പ്രതിഷേധം ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു.
താമരശ്ശേരി : പൊതുവിപണിയിൽ നാളികേരത്തിന്റെ വിലയിടിഞ്ഞ് ദുരിതത്തിലായിട്ടും നാളികേരക്കർഷകരുടെ ദുരിതം പരിഹരിക്കാൻ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാറിനെതിരേ തെരുവിൽ നാളികേരമുടച്ച് കർഷക കോൺഗ്രസിന്റെ പ്രതിഷേധം.
താമരശ്ശേരിയിൽ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരുവിൽ നാളികേരമുടയ്ക്കൽ പ്രതിഷേധപരിപാടി ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
ബാങ്കിൽനിന്ന് വായ്പയെടുത്ത് കൃഷിചെയ്ത കർഷകർക്ക് വായ്പ മടക്കിയടയ്ക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും ആത്മഹത്യയുടെ വക്കിലായ നാളികേരക്കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ അധ്യക്ഷനായി.
പി.സി. ഹബീബ് തബി, ബാബു പൈകാട്ടിൽ, ഐപ്പ് വടക്കെത്തടം, മാത്യു ദേവഗിരി, രവീഷ് വളയം, എൻ.പി. വിജയൻ, ജോസ് കാരിവേലി, രാജശേഖരൻ, ജോസഫ് ഇലഞ്ഞിക്കൽ തുടങ്ങിയവർ സംസാരിച്ചു. രാജൻ ബാബു, പി. ഗിരീഷ് കുമാർ, ജോബി ഇലന്തൂർ, സി.എം. സദാശിവൻ, നവാസ് ഈർപ്പോണ, എം.കെ. അബ്ദുൾ ഷെരീഫ്, ബാലകൃഷ്ണൻ വാളങ്ങൽ, കെ. അനന്തൻ, കമറുദ്ദീൻ അടിവാരംഎന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..