നൊച്ചാട് നടീൽ ഉത്സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ ഉദ്ഘാടനംചെയ്യുന്നു
കായണ്ണബസാർ : നൊച്ചാട് ഗ്രാമപ്പഞ്ചായത്തും നൊച്ചാട് കൃഷിഭവനും കാർഷികവികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ‘ഞങ്ങളും കൃഷിയിലേക്ക്’ ഇടവിള - കരനെൽകൃഷി നടീൽ ഉത്സവം നടത്തി. നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാർഡിലെ ചെട്ട്യാംകണ്ടിയിൽ നടന്ന നടീൽ ഉത്സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ ഉദ്ഘാടനംചെയ്തു. സുമേഷ് തിരുവോത്ത് അധ്യക്ഷനായി.
കൃഷി ഓഫീസർ അശ്വതി ഹർഷൻ, വി.എം. മജീദ്, കെ. ലളിത, സുമതി വയലാളി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..