നൈറ്റ് മാർച്ച്


1 min read
Read later
Print
Share

മുക്കം : ഗുസ്തിതാരങ്ങളെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബി.ജെ.പി. എം.പി. ബ്രിജ് ഭൂഷൺസിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ മുക്കത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റിയംഗം വി.പി. ഇന്ദിര ഉദ്ഘാടനംചെയ്തു. കെ.പി. ചാന്ദ്നി അധ്യക്ഷയായി. ഗീത വിനോദ്, പി.എൻ. ഷീബ, വിശ്വലക്ഷ്മി, സ്മിത ബാബു എന്നിവർ സംസാരിച്ചു.

യൂണിറ്റ് രൂപവത്കരണവും സ്വീകരണവും

താമരശ്ശേരി : കെ.എസ്.യു. തച്ചംപൊയിൽ സബർമതി യൂണിറ്റ് രൂപവത്കരണവും താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി. ഗിരീഷ് കുമാറിന്‌ സ്വീകരണവും കെ.പി.സി.സി. മെമ്പർ പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.

നവാസ് ഈർപ്പോണ, എം.കെ. നാസിമുദ്ദീൻ, ഫിലിപ്പ് ചോല, ടി.കെ. അബ്ബാസ്, ടി.പി. ഫിറോസ്, റഫീഖ് താമരശ്ശേരി, ടി.കെ. നിജാസ്, ദിൽഷാദ്, ഷമീൽ, ഷംസു എന്നിവർ പങ്കെടുത്തു. ടി.പി. ശരീഫ് അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റായി ടി.പി. അഷ്‌ഫാക്കിനെ തിരഞ്ഞെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..