വടയം നോർത്ത് എൽ.പി. സ്കൂൾ വിദ്യാർഥികൾ നടപ്പാതയിലെ കൈവരിയിൽ സ്ഥാപിച്ച പൂച്ചട്ടികൾ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
കുറ്റ്യാടി : കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിൽ നരിക്കൂട്ടുംചാലിൽ വടയം നോർത്ത് എൽ.പി. സ്കൂളിനോടുചേർന്ന് നടപ്പാതയിലെ കൈവരിയിൽ വിദ്യാർഥികൾ പൂച്ചെടികൾ ഒരുക്കി.
സ്കൂളുകൾ കേന്ദ്രീകരിച്ച് ശലഭോദ്യാനം തുടങ്ങി ചിത്രശലഭങ്ങളെ സംരക്ഷിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. നിർദേശിച്ചു. പി.ടി.എ. പ്രസിഡൻറ് കെ.കെ. ഗിരീഷ് അധ്യക്ഷനായി. വാർഡ് അംഗം ടി.കെ. കുട്ട്യാലി, പ്രധാനാധ്യാപിക പി.ജി. സബിത, എം.കെ. രമ, ടി.കെ. മഹേഷ്, സതീശ് കൂരാറ, കെ. സുമേഷ് കെ.കെ. രഘുനാഥ്, ഒ. സീന, എൻ.കെ. സുബൈർ, മഞ്ജു വിജയൻ, സബിത എം. കുമാർ, കെ. ആതിര തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..