പേരാമ്പ്ര : സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ചക്കിട്ടപാറ പഞ്ചായത്തിൽ സേവാസ് (സെൽഫ് എമേർജിങ് വില്ലേജ് ത്രൂ അഡ് വാൻസ്ഡ് സപ്പോർട്ട്) പദ്ധതി നടപ്പാക്കുന്നു.
സംസ്ഥാനത്ത് ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ഒരു ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതിവരുന്നത്. പാർശ്വവത്‌കൃതമേഖലകളിലെ സമഗ്രവികസനം മുന്നിൽക്കണ്ട് ആ മേഖലയെ ദത്തെടുത്ത് സാധ്യമായ എല്ലാകാര്യങ്ങളും പ്രയോജനപ്പെടുത്താനാണ് ലക്ഷ്യം.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുകയും അഞ്ച് വർഷത്തെ കാലയളവ് കൊണ്ട് എല്ലാ മേഖലകളിലും സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുംചെയ്യും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 12-ന് 12 മണിക്ക് ചക്കിട്ടപാറയിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ആദിവാസി, പട്ടികജാതി വിഭാഗങ്ങളുള്ള പഞ്ചായത്താണ് ചക്കിട്ടപാറ. അവരുടെ പഠനമുന്നേറ്റത്തിന് പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ. താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് സാമൂഹികാവസ്ഥ പഠിച്ച ശേഷമാകും പ്രവർത്തനപദ്ധതിക്ക് രൂപംനൽകുക. സ്കൂൾ തലത്തിലും കുട്ടികളെ പറ്റി പഠനം നടത്തും. ഡയറ്റ്, എസ്.എസ്.കെ., പൊതുവിദ്യാഭ്യാസവകുപ്പ്, വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി വിവിധ ഏജൻസികൾക്ക് ചുമതലനൽകും. തദ്ദേശസ്വയംഭരണവകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, സാമൂഹിക നീതിവകുപ്പ്, പട്ടികവർഗ വകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെയെല്ലാം പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..