ബാലുശ്ശേരി ചിറക്കൽകാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്ന മാധവൻ അനുസ്മരണം ആർ.സി. രവി ഉദ്ഘാടനംചെയ്യുന്നു
ബാലുശ്ശേരി : തന്ത്രവിദ്യാപീഠത്തിന്റെയും കേരള ക്ഷേത്രസംരക്ഷണ സമിതിയുടെയും സ്ഥാപകനും ആധ്യാത്മികാചാര്യനുമായിരുന്ന പി. മാധവൻ അനുസ്മരണം ക്ഷേത്രസംരക്ഷണസമിതി ചിറക്കൽകാവ് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്നു. ക്ഷേത്രകമ്മിറ്റി ട്രഷറർ ആർ.സി. രവി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വത്സരാജ് അധ്യക്ഷതവഹിച്ചു. കെ.ജി. വിശ്വനാഥൻ, ബിനു, രവി മങ്ങാട്, അനീഷ് തുടങ്ങിയവർ സംസാരിച്ചു. കരിയാത്തൻകാവ് ലക്ഷ്മീ നാരായണക്ഷേത്രത്തിൽ നടന്ന അനുസ്മരണപരിപാടി ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡന്റ് ശശിധരൻ തിരുവോത്ത് ഉദ്ഘാടനംചെയ്തു.
മങ്ങാട് കോവിലകം ഭഗവതിക്ഷേത്രത്തിൽ നടന്ന അനുസ്മരണച്ചടങ്ങ് ക്ഷേത്രസംരക്ഷണസമിതി ജില്ലാ ദേവസ്വംസെക്രട്ടറി എ.കെ. ബാലൻ ഉദ്ഘാടനംചെയ്തു. കെ.ടി. പ്രഭാകരൻ അധ്യക്ഷതവഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..