മുസ്‌ലിംലീഗ് കോഴിക്കോട് കളക്ടറേറ്റിനുമുമ്പിൽ നടത്തിയ ബഹുജന പ്രതിഷേധസംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട് : പ്ലസ് വൺ ബാച്ചുകളും സ്കൂളുകളും അനുവദിക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ്. സർക്കാർ മൗലികാവകാശം നിഷേധിക്കുകയാണെന്നും വിഷയത്തെ നിസ്സാരവത്കരിക്കുകയാണെന്നും മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു.
മലബാറിനോടുള്ള വിദ്യാഭ്യാസവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിനുമുന്നിൽ നടത്തിയ ബഹുജന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. ഭരിക്കുമ്പോൾ എല്ലാ കൊല്ലവും അധികബാച്ച് അനുവദിച്ചിരുന്നു. കഴിഞ്ഞ ഏഴു കൊല്ലത്തിനിടയിൽ ഒരു അധികബാച്ച് പോലും പിണറായി സർക്കാർ അനുവദിച്ചിട്ടില്ല. ദക്ഷിണകേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ മലബാറിലേക്ക് മാറ്റണം. വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്ത് വിദ്യാഭ്യാസ മേഖലയെ മുഴുവൻ തകർക്കുന്ന സമീപനമാണ് ഇടതുസർക്കാർ സ്വീകരിക്കുന്നത്. വിദ്യാഭ്യാസം നേടുന്നതിന് സർക്കാർ മാർഗതടസ്സം സൃഷ്ടിച്ചാൽ അതുമാറ്റുന്നതുവരെ പോരാടാനാണ് മുസ്‌ലിംലീഗിന്റെ തീരുമാനമെന്നും, സമാനമനസ്കരുമായി യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് എം.എ. റസാഖ് അധ്യക്ഷതവഹിച്ചു.
എം.സി. മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, സി.പി. ചെറിയ മുഹമ്മദ്, പാറക്കൽ അബ്ദുള്ള, ഷാഫി ചാലിയം, യു.സി. രാമൻ, അഹമ്മദ് പുന്നക്കൽ, ടി.ടി. ഇസ്മയിൽ, സി.പി.എ. അസീസ് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..