മാവൂർ : റോഡിൽ തെന്നിവീണ സ്കൂട്ടർ യാത്രക്കാരനായ വയോധികൻ, എതിരേ വന്ന ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.
കൂളിമാട് ഭാഗത്തുനിന്ന് വരുകയായിരുന്ന സ്കൂട്ടർ യാത്രക്കാരൻ ഇടവഴിക്കടവ് എച്ച്.പി. പമ്പിനുസമീപം ചാറ്റൽമഴയുള്ളതിനാൽ റോഡിൽ തെന്നിവീഴുകയായിരുന്നു. ഈ സമയം അരീക്കോട് ഭാഗത്തുനിന്നുവന്ന എക്സ്പ്രസ് ബസ് ഇടതുഭാഗത്തേക്ക് പെട്ടന്ന് വെട്ടിച്ചതിനാൽ യാത്രക്കാരൻ ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ബസ് റോഡരികിലെ വൈദ്യുതത്തൂണിലിടിച്ചാണ് നിന്നത്. ഇവിടെ പുതിയ മണ്ണ് ഇട്ടിരുന്നു. ബസിന്റെ ചക്രങ്ങൾ ഈ മണ്ണിൽ താഴ്ന്നതിനാലാണ് ബസ് മുന്നോട്ടുപോയി വലിയ താഴ്ചയിലേക്ക് പതിക്കാതെ നിന്നതും വൻദുരന്തം ഒഴിവായതും.
ബസിലെ ആർക്കും പരിക്കില്ല. വൈദ്യുതത്തൂൺ തകർന്നതിനാൽ ഈ പ്രദേശത്തെ വൈദ്യുതബന്ധം നിലച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇത് പുനഃസ്ഥാപിച്ചത്.
നിസ്സാരപരിക്കുപറ്റിയ ചെറുവാടി സ്വദേശിയായ സ്കൂട്ടർ യാത്രക്കാരൻ സംഭവശേഷം സ്വയം എഴുന്നേറ്റ് സ്കൂട്ടറോടിച്ച് പോയി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..