കാരശ്ശേരി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കാരശ്ശേരി : വിദ്യാഭ്യാസം, കൃഷി, വ്യാപാരം, വ്യവസായം, കുടിൽ വ്യവസായം മുതലായ മേഖലകളിലും ദാരിദ്ര്യ ലഘൂകരണത്തിനും ശക്തമായ പിന്തുണ നൽകി ഗ്രാമവികസനത്തിന് ഊർജ്ജം പകരുന്നതിൽ സഹകരണ പ്രസ്ഥാനങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ.
നോർത്ത് കാരശ്ശേരിയിൽ കാരശ്ശേരി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. ജില്ലാ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ടി. വിശ്വനാഥൻ ആദ്യ നിക്ഷേപം സ്വീകരിക്കുകയും സഹകരണസംഘം ജോയന്റ് രജിസ്ട്രാർ ബി.സുധ വായ്പ വിതരണം നടത്തുകയും ചെയ്തു.
സംസ്ഥാന മികച്ച ക്ഷീരകർഷക അവാർഡ് നേടിയ രജീഷ് കാരശ്ശേരി, ദേശീയ സെറിബ്രൽ പാൾസി അത്‌ലറ്റിക് മീറ്റിലെ വിജയി ഷാരോൺ എന്നിവരെ ആദരിച്ചു. കെ.പി. ഷാജി, കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ്‌ബാബു, വി.കുഞ്ഞാലി, വി.പി. ജമീല, വി.കെ.വിനോദ്, ജിജിതാ സുരേഷ്, എം. ദിവ്യ, പ്രസന്ന കുന്നേരി, കെ.സി.ആലി, സജിതോമസ്, കെ.പി. വിനു, കെ.ഷാജികുമാർ , കെ.ആർ.വാസന്തി, മാന്ത്ര വിനോദ് തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..