കോഴിക്കോട് : സാവിത്രിദേവി സാബു മെമ്മോറിയൽ സംസ്ഥാന ബാഡ്മിന്റൺ റാങ്കിങ് പ്രൈസ് മണി ടൂർണമെന്റ് സമാപിച്ചു. സീനിയർവിഭാഗത്തിൽ അജയ് സതീഷ് കുമാറും (തിരുവനന്തപുരം), ഫർസ നസ്രീനും (തിരുവന്തപുരം) ചാമ്പ്യന്മാരായി. അർജുൻ ഷൈൻ (തിരുവനന്തപുരം), ആൻഡ്രിയ സാറ കുര്യൻ ( എറണാകുളം) എന്നിവർ രണ്ടാംസ്ഥാനം നേടി.
ഡബിൾസ് (പുരുഷൻ) ചാമ്പ്യന്മാർ: അതിൻ കെ. അജയ്, കെ. കമാൽ (എറണാകുളം). വനിതാവിഭാഗം. സി.എച്ച്. കീർത്തിക (കണ്ണൂർ), നയന ഒയാസിസ് (കോഴിക്കോട്). മിക്സഡ് ഡബിൾസ്: എഡ്വിൻ ജോയ് (കോഴിക്കോട്), ഗൗരികൃഷ്ണ (പത്തനംതിട്ട). ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ സമ്മാനദാനം നിർവഹിച്ചു.
ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷതവഹിച്ചു. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് എസ്. മുരളീധരൻ, കെ.ബി.എസ്.എ. മുൻപ്രസിഡന്റ് എ. വത്സലൻ, വൈസ് പ്രസിഡന്റ് കെ.വി. താരിഖ് മുഹമ്മദ്, കെ.ഡി.ബി.എ. ജനറൽ സെക്രട്ടറി ഇ.ആർ. വൈശാഖ്, ട്രഷറർ കെ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..