ഷൂസില്‍ പണം വെച്ച് കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന് മൊഴി


ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ വീടും ഓഫീസും സന്ദർശിച്ചു

സിന്ധു

മാനന്തവാടി : മാനന്തവാടി സബ്റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്കായിരുന്ന സിന്ധുവിന്റെ ഷൂസിലും മറ്റും പണം​െവച്ച് ഓഫീസിലെ ചിലർ കൈക്കൂലിക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് സഹോദരങ്ങൾ ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ആർ. രാജീവിന് മൊഴിനൽകി. ഓഫീസിൽ പലരും സിന്ധുവിനോട് സംസാരിച്ചിരുന്നില്ലെന്നും അത്യാവശ്യമായ കാര്യങ്ങൾ എഴുതിനൽകുകയായിരുന്നുവെന്നും സഹോദരങ്ങളായ പി.എ. ജോസും നോബിളും പറഞ്ഞു.

വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സിന്ധുവിന്റെ എള്ളുമന്ദത്തെ വീട്ടിലും മാനന്തവാടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലും എത്തിയത്. വയനാട് ആർ.ടി.ഒ. ഇ. മോഹൻദാസ്, മാനന്തവാടി ജോയന്റ് ആർ.ടി.ഒ. വിനോദ് കൃഷ്ണ എന്നിവരുടെ മൊഴി കഴിഞ്ഞദിവസംതന്നെ രേഖപ്പെടുത്തിയിരുന്നു.രാവിലെ പത്തോടെയാണ് മാനന്തവാടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെത്തിയത്. ഏഴരമണിക്കൂർ നീണ്ട മൊഴിയെടുപ്പാണ് ഓഫീസിൽ നടന്നത്. എ.എം.വി.ഐ, പാർട്ട് ടൈം സ്വീപ്പർമാർ എന്നിവർ ഒഴികെയുള്ള 11 ജീവനക്കാരുടെ മൊഴിയെടുത്തു. ആരോപണ വിധേയയായതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽനിന്ന് 15 ദിവസത്തേക്ക് മാറ്റിനിർത്തിയ ജൂനിയർ സൂപ്രണ്ട് അജിതകുമാരിയും വെള്ളിയാഴ്ച ഓഫീസിലെത്തി മൊഴി നൽകി.

Content Highlights: Mananthavady rt office senior clerk commits suicide

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..