അഹമ്മദ് ദേവർകോവിൽ, രാഹുൽഗാന്ധി | Photo: PTI, Mathrubhumi
കോഴിക്കോട്: സംഘപരിവാർ രാഷ്ട്രീയത്തിനെതിരേ ഇന്ത്യയുടെ ഗ്രാമങ്ങളെയെല്ലാം സ്പർശിച്ച് രാഹുൽഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ഏറെ പ്രതീക്ഷ പകരുന്നതായിരുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. ഐ.എൻ.എൽ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര, ജനാധിപത്യ മൂല്യങ്ങളിൽ ഊന്നി ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാൻ കോൺഗ്രസിന് സാധിക്കുമെങ്കിൽ അതിനെ തള്ളിപ്പറയേണ്ടതില്ല. പക്ഷേ, പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ജനപ്രതിനിധികൾ കൂറുമാറി ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത് ദുഃഖസത്യമായി മുന്നിലുണ്ട്. ഇതുകൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാട് ഐ.എൻ.എൽ. സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
ജില്ലാപ്രസിഡന്റ് സി.എച്ച്. ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഒ.പി. അബ്ദുറഹിമാൻ, എൽ.ഡി.എഫ്. ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, എൻ. അഹമ്മദ്, ടി.കെ. നാസർ, അമീർ സുജെറ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: minister Ahammad Devarkovil praises rahul gandhi bharat jodo yatra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..