മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കാനെത്തി; കുടിയേറ്റ തൊഴിലാളികളെ തന്ത്രപൂര്‍വം കുടുക്കി ഷോപ്പ് ഉടമ


റഹീം മൊബൈൽ ഫോൺ വിനോദിന് കൈമാറുന്നു

മുക്കം : മോഷ്ടിച്ച മൊബൈൽ ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെ, മോഷ്ടാവിനെ കടയുടമ പിടികൂടി പോലീസിന് കൈമാറി. മുക്കം റിങ് ടോൺ മൊബൈൽസ് ഉടമ റഹീമാണ് മോഷ്ടാവിനെ തന്ത്രപൂർവം കുടുക്കിയത്.

കഴിഞ്ഞ എട്ടിനാണ് ഓമശ്ശേരി സ്വദേശി വിനോദിന്റെ മൊബൈൽ ഫോൺ തിരുവമ്പാടിയിൽനിന്ന് മോഷണം പോയത്. രണ്ടു മറുനാടൻ തൊഴിലാളികളാണ് കാറിൽനിന്ന് ഫോൺ മോഷ്ടിച്ചത്. മൊബൈൽ ഫോൺ വിൽക്കാനെത്തിയ ആളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ റഹീം കൂടുതൽ പരിശോധന നടത്തുകയായിരുന്നു.

മൊബൈൽ ഫോണിലെ ഇ-മെയിൽ ഐ.ഡി.യുടെ അടിസ്ഥാനത്തിൽ യഥാർഥ ഉടമയെ കണ്ടെത്തുകയും മൊബൈൽ ഫോൺ തിരിച്ചേൽപ്പിക്കുകയുമായിരുന്നു.

Content Highlights: stolen mobile phone up for sale, shop owner trickly trapped migrant workers

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..