പ്രതീകാത്മക ചിത്രം | Photo: Sidheekul Akber
താമരശ്ശേരി : ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ മാമലക്കണ്ടം-മൂന്നാർ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. 15-ന് രാത്രി പത്തുമണിക്ക് താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് ആരംഭിക്കും.
സൂപ്പർഫാസ്റ്റ് ബസിൽ 16-ന് കോതമംഗലം, മാമലക്കണ്ടം എന്നിവിടങ്ങളിലെത്തി ജംഗിൾ സഫാരി ബോട്ട് യാത്രയ്ക്കുശേഷം അന്ന് വൈകീട്ട് മൂന്നാറിലെത്തും. പിറ്റേന്ന് കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങൾ സന്ദർശിച്ച് 18-ന് രാവിലെയോടെ താമരശ്ശേരിയിൽ തിരിച്ചെത്തും. യാത്രയും താമസവും ഉൾപ്പെടെ ഒരാൾക്ക് 1900 രൂപയാണ് നിരക്ക്. ഫോൺ: 9846100728.
Content Highlights: thamarassery to moonnar, ksrtc package


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..