മോട്ടോർ കോൺഫെഡറേഷൻ സി.ഐ.ടി.യു. നടത്തിയ പ്രതിഷേധം പി.സി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വടകര : ഇന്ധനവില നിയന്ത്രിക്കുക, വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് വർധന പിൻവലിക്കുക, ഹരിതനികുതി ഉൾപ്പെടെ പെട്രോളിന്റെ അധിക എക്സൈസ് തീരുവ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പ്രതിഷേധദിനം ആചരിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു. ജില്ലാസെക്രട്ടറി പി.സി. സുരേഷ് ഉദ്ഘാടനം ചെയ്തു.
വേണു കക്കട്ടിൽ അധ്യക്ഷനായി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.കെ. വിനു, കെ.വി. രാമചന്ദ്രൻ, കെ.കെ. കൃഷ്ണൻ, എം.പി. സുരേഷ് ബാബു, എ. സതീശൻ, വി. രമേശൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..