പൂവാട്ടുപറമ്പ്: മുണ്ടയ്ക്കൽ കുറുവച്ചാലിൽ വിജീഷ് കുമാർ (41-മാതൃഭൂമി, രാമനാട്ടുകര) അന്തരിച്ചു. അച്ഛൻ: പരേതനായ ബാലൻ നായർ. അമ്മ: ജാനു അമ്മ. ഭാര്യ: ജിൻസി. മക്കൾ: അഭിനന്ദ്, നിവേദ്. സഹോദരൻ: രതീഷ് കുമാർ. സഞ്ചയനം ബുധനാഴ്ച.
5 hr ago
ചാത്തമംഗലം: ഈസ്റ്റ് മലയമ്മ വരപ്പുറത്ത് ചന്ദ്രൻ നായർ (64) അന്തരിച്ചു. കർഷകമോർച്ച കുന്ദമംഗലം മേഖലാ ഉപാധ്യക്ഷൻ, കാഴക്കുന്നുമ്മൽ ഭഗവതി ക്ഷേത്രം രക്ഷാധികാരി എന്നീനിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മുത്താലം ദുർഗാഭഗവതി ക്ഷേത്രം മുൻ പ്രസിഡന്റ്, വെള്ളാട്ട് ശ്രീലക്ഷ്മി നരസിംഹമൂർത്തീ ക്ഷേത്രം മുൻ പ്രസിഡന്റ്, ബി.ജെ.പി. ചാത്തമംഗലം പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റ് എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീജ. മക്കൾ: ധിജി (അധ്യാപിക, ഹസനിയ യു.പി. സ്കൂൾ മുട്ടാഞ്ചേരി), ധിജേഷ് (ഗൾഫ്), ധിജിഷ. മരുമക്കൾ: സതീഷ് (റിട്ട. മിലിട്ടറി), സന്തോഷ് (മിലിട്ടറി), ജിനി. സഹോദരങ്ങൾ: രാജൻ, ജയൻ, ബീന, ശോഭ. സഞ്ചയനം വെള്ളിയാഴ്ച.
5 hr ago
മീനങ്ങാടി: പാലക്കമൂല കൊങ്ങിയമ്പത്ത് ദേവു (60) അന്തരിച്ചു. ഭർത്താവ്: അംഗദൻ. മക്കൾ: ദീപ, നിഷ, പരേതനായ ദിനേശ്. മരുമക്കൾ: ഗോപിനാഥൻ, വിനോദ്.
5 hr ago
കരിങ്കുറ്റി: കാവുംമൂട്ടിൽ ബാലചന്ദ്രൻ (49) അന്തരിച്ചു. അച്ഛൻ: പരേതനായ കേളു. അമ്മ: തേയി. ഭാര്യ: രാധ. മക്കൾ: വിഷ്ണു, മായ.
5 hr ago
എലത്തൂർ: മുല്ലോളി പ്രസാദ് (53) അന്തരിച്ചു. അച്ഛൻ: പരേതനായ രാരിച്ചൻ. അമ്മ: ശ്രീമതി. ഭാര്യ: പ്രിയ (മോട്ടോർ വാഗൺ, വെങ്ങാലി). മക്കൾ: ആദിത്ത്, അൽവിത. സഹോദരങ്ങൾ: പ്രകാശിനി, പരേതനായ ജയപ്രകാശൻ.
5 hr ago
ചീക്കിലോട്: മാണിക്കോത്ത്കണ്ടി ബിജു (43-സി.പി.എം. വായനശാലാ ബ്രാഞ്ച് മുൻഅംഗം) അന്തരിച്ചു. അച്ഛൻ: ബാലൻ നായർ അമ്മ: ജാനകി. ഭാര്യ: ബിജില. സഹോദരി: ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച.
5 hr ago
പൂവാട്ടുപറമ്പ്: മുണ്ടയ്ക്കൽ കുറുവച്ചാലിൽ വിജീഷ് കുമാർ (41-മാതൃഭൂമി, രാമനാട്ടുകര) അന്തരിച്ചു. അച്ഛൻ: പരേതനായ ബാലൻ നായർ. അമ്മ: ജാനു അമ്മ. ഭാര്യ: ജിൻസി. മക്കൾ: അഭിനന്ദ്, നിവേദ്. സഹോദരൻ: രതീഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച.
5 hr ago
കുരുവട്ടൂർ: ആർ.എസ്.എസ്. കോഴിക്കോട് വിഭാഗ് കാര്യവാഹ് കെ. ഗോപി (52) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ആറരയോടെ കുരുവട്ടൂർ ഉണിപ്പറമ്പത്ത് താഴം അമ്പാടി വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ചെന്നൈ ടർബോ എനർജി കമ്പനിയുടെ കേരളത്തിലെ മാർക്കറ്റിങ് എക്സിക്യുട്ടീവും എൽ.ഐ.സി. ഏജന്റുമായിരുന്നു. കണ്ണുകൾ മെഡിക്കൽ കോളേജ് നേത്രബാങ്കിന് ദാനം ചെയ്തു. 1985-86 കാലഘട്ടത്തിൽ ബിലാത്തികുളം ശാഖയുടെ സ്വയം സേവകനായി. ഗടനായകനായും മുഖ്യശിക്ഷകനായും മണ്ഡലചുമതലക്കാരനായും പ്രവർത്തിച്ച ഗോപി തുടർന്ന് നഗർ കാര്യവാഹ്, മഹാനഗർ ശാരീരിക്ശിക്ഷണ പ്രമുഖ്, മഹാനഗർ കാര്യവാഹ്, എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ജിജി (താമരശ്ശേരി ബി.ആർ.സി. അധ്യാപിക). അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: കല്യാണി അമ്മ. സഹോദരങ്ങൾ: തങ്കമണി, മനോഹരൻ, രാഘവൻ, രാജൻ. സഞ്ചയനം വെള്ളിയാഴ്ച.
5 hr ago
പുതുപ്പണം: കറുകയിലെ മീത്തലെ കീപ്പണാട്ട് രാജേഷ് (40) അന്തരിച്ചു. അച്ഛൻ: ചന്ദ്രൻ (കണ്ണൂർ). അമ്മ: പുഷ്പ. സഹോദരി: ഷീബ.
5 hr ago
പൂളക്കടവ്: കൈതക്കൽ അബൂബക്കർ ഹാജി (74) അന്തരിച്ചു. പിതാവ്: പരേതനായ പക്കർകോയ. മാതാവ്: പരേതയായ ബീവി. ഭാര്യ: കെ.പി. സുഹറാബി. മക്കൾ: സൗക്കത്ത് അലി (മെർക്കാ ബിൽഡേഴ്സ്), സൗജത്ത്, അക്ബർ അലി, അജിമലത്ത്. മരുമക്കൾ: ഹഫീജ, കെ.സി. മക്തൂം, വി.സി. ജസ്‌ല, കെ. റിയാസ്.
5 hr ago
മക്കട: ഒറ്റത്തെങ്ങ് മിന്ന്യാടത്ത് സദാശിവൻ (പറമ്പിലാടത്ത്-76) അന്തരിച്ചു. ഭാര്യ: പരേതയായ വലിയപുരയിൽ സതി. മക്കൾ: സുനിൽ, സുജിത്, സിമി (സെക്രട്ടേറിയറ്റ്). മരുമകൻ: നിജേഷ് തൊണ്ടയാട്. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
5 hr ago
പൂവാട്ടുപറമ്പ്: മുണ്ടയ്ക്കൽ കണ്ടറംചാലിൽ കാർത്തി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ മoത്തിൽ അപ്പുട്ടി. സഹോദരങ്ങൾ: ജാനകി, യശോദ, പരേതരായ വേലുക്കുട്ടി, ബാലകൃഷ്ണൻ.
5 hr ago
കീഴ്‌പ്പയ്യൂർ: കുരുടഞ്ചേരി കദീശ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: അബ്ദുറഹിമാൻ, കുഞ്ഞമ്മത്. മരുമക്കൾ: ജമീല, ഷാഹിദ.
5 hr ago
രാമനാട്ടുകര: പാലാ കൊച്ചുകരോട്ടുവീട്ടിൽ ദേവകിയമ്മ (96) അന്തരിച്ചു. ഭർത്താവ് പരേതനായ കെ.പി. കൃഷ്ണൻ. മക്കൾ: പ്രൊഫ. കെ.കെ. വിജയൻ (റിട്ട. പ്രൊഫസർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), സൗദാമിനി, കെ.കെ. അംബാസ് (റിട്ട. ലൈബ്രേറിയൻ, ഹയർ എജ്യുക്കേഷൻ ഡിപ്പാർട്ടുമെന്റ്). മരുമക്കൾ: അനിത പി. ശങ്കർ (റിട്ട. അധ്യാപിക), കൃഷ്ണവേണി (സൂപ്രണ്ട്, ഹയർ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ്), പരേതനായ എം.എൻ. ഭാസി (എൻജിനിയർ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ.
5 hr ago
പാവങ്ങാട്: കൊടവൻകോട് രാധ നിവാസിൽ രാധ കെ. (76-റിട്ട. നഴ്സിങ് അസിസ്റ്റൻറ്്, കോട്ടപ്പറമ്പ് ആശുപത്രി) അന്തരിച്ചു. സഹോദരങ്ങൾ: പരേതരായ കൗസല്യ, ലക്ഷ്മി, സരോജിനി.
5 hr ago
നല്ലളം: കീഴ്‌വനപാടം ടി.പി. ഫജറു റഹ്‌മാൻ (50) അന്തരിച്ചു. പിതാവ്: പരേതനായ അബ്ദുറഹിമാൻ. മാതാവ് : ജമീല. ഭാര്യ: ഹൈറുന്നിസ. മക്കൾ : അജ്മൽ, ഫഹദ്, അനാൻ, സിനാൻ.
5 hr ago
ഓർക്കാട്ടേരി: ഏറാമല ആദിയൂർ മണിയോത്ത് പക്രൻ (68) അന്തരിച്ചു. ഭാര്യ: സക്കീന. മക്കൾ: മുഹമ്മദ് ഷഹീൽ (ദുബായ്), ഫാത്തിമത്തുൽ ഷഹാന. സഹോദരങ്ങൾ : കുഞ്ഞമ്മദ്, മൊയ്തു, മൂസ, നബീസു.
5 hr ago
എരമംഗലം: പാലാഞ്ചേരി മാധവി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ബാലൻ നായർ, മിനാക്ഷി അമ്മ, ഭാസ്കരൻ നായർ (മസ്‌കറ്റ്), വത്സല, കൃഷ്ണൻകുട്ടി (മസ്‌കറ്റ്), രാഘവൻ, പരേതനായ ഗോവിന്ദൻ നായർ. മരുമക്കൾ: ദാമോദരക്കുറുപ്പ്, കോമള, രമ, ജയ, മിനി, ആരാധന, പരേതരായ പാർവതി അമ്മ, രാഘവൻനായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക്.
5 hr ago
എലത്തൂർ: ചുമട്ടുതൊഴിലാളിയായ യുവാവിനെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. എലത്തൂർ മുല്ലോളി പ്രസാദിനെയാണ് (53) എലത്തൂർ സ്റ്റേറ്റ്ബാങ്കിനുപിറകിൽ ട്രാക്കിനുസമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 7.15-ഓടെ നാട്ടുകാരാണ് മൃതദേഹംകണ്ടെത്തിയത്. അച്ഛൻ: പരേതനായ രാരിച്ചൻ. അമ്മ: പരേതയായ ശ്രീമതി. ഭാര്യ: പ്രിയ. മക്കൾ: ആദിത്യൻ, അൻവിത. സഹോദരങ്ങൾ: പ്രകാശിനി, പരേതനായ ജയപ്രകാശൻ.
5 hr ago
എലത്തൂർ: വന്ദേ ഭാരത് തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു. ഇയാൾക്ക് 40-നും 50-നും ഇടയിൽ പ്രായം ഉണ്ടെന്ന് പോലീസ് അറിയിച്ചു. എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയിൽ പുത്തൂർ ക്ഷേത്രത്തിന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5.15-ഓടെയാണ് അപകടം. മൃതദേഹം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
5 hr ago
ഉള്ളിയേരി: എരഞ്ഞോളിക്കണ്ടി കുര്യൻ ജോസഫ് (കുര്യൻ രാമപുരം-76) അന്തരിച്ചു. ഉള്ളിയേരിയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകനും സി.പി.എം. അംഗവും ആയിരുന്നു. ചാരായത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പ്രവർത്തകനും ക്ഷീരകർഷകനുമായിരുന്നു. ദീർഘകാലം ഉള്ളിയേരി പാൽസൊസൈറ്റി ഡയറക്ടറായും പ്രവർത്തിച്ചു.നാടകരംഗത്ത് സജീവമായിരുന്ന അദ്ദേഹം ഉള്ളിയേരി സപ്തസ്വര ഉൾപ്പെടെ വിവിധട്രൂപ്പുകളിലും പ്രവർത്തിച്ചു. ഭാര്യ: കെ.ജെ. അന്നമ്മ (റിട്ട. അധ്യാപിക, കൂരാച്ചുണ്ട് യു.പി. സ്കൂൾ). മകൻ: ജോജോ കുര്യൻ (അൽഫോൻസാ കോളജ്, തിരുവമ്പാടി). മരുമകൾ: പ്രീതി ആന്റണി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കൂമുള്ളി ലിറ്റിൽഫ്ളവർ പള്ളി സെമിത്തേരിയിൽ.
5 hr ago
പന്തീരാങ്കാവ്: പൂളേങ്കര പൊയ്യേരി ഖാദർ (67) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: സലിം കാത്തിരങ്ങാട്ട് (വാർഡ് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി), അസ്മാബി. മരുമക്കൾ: ഇബിച്ചിബാവ, ജസിത സി.പി.
5 hr ago
തൃശ്ശിലേരി: പുത്തൻപുരയ്ക്കൽ പി.ടി. ജോസഫ് (86) അന്തരിച്ചു. ഭാര്യ: ത്രേസ്യ. മക്കൾ: ബെന്നി, ബിന്ദു, ബിനു. മരുമക്കൾ: ബിന്ദു, ബിനു, സിനി. സംസ്കാരം ചൊവ്വാഴ്ച 12-ന് തൃശ്ശിലേരി സെയ്ൻറ്് ജോർജ് പള്ളി സെമിത്തേരിയിൽ.
5 hr ago
തിരുവണ്ണൂർ: മൈത്രി റോഡ് ഒടുക്കത്തിൽ വസുമതി (91) അന്തരിച്ചു. ഭർത്താവ്: പരേതനായ വിജയരാഘവൻ. മക്കൾ: ഒ. രാജഗോപാൽ (കോഴിക്കോട് കോർപ്പറേഷൻ മുൻമേയർ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ്, സി.പി.എം. കല്ലായി ലോക്കൽ കമ്മിറ്റി അംഗം), കാഞ്ചന, പ്രദീപ്കുമാർ (റിട്ട. പി.എൻ.ബി.), അനിത, പ്രമോദ് (പന്നിയങ്കര സർവീസ് സഹകരണ ബാങ്ക്), പ്രശാന്ത് (ബിസിനസ്). മരുമക്കൾ: രത്നം, ഭാഗ്യലത, ഷീബ, ബബിത, രാധാകൃഷ്ണൻ, പരേതനായ കണ്ണോളി രവീന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് മാനാരി ശ്മശാനത്തിൽ.
5 hr ago
കുരുവട്ടൂർ: ആർ.എസ്.എസ്. കോഴിക്കോട് വിഭാഗ് കാര്യവാഹ് കുരുവട്ടൂർ ഉണിപ്പറമ്പത്തുതാഴം അമ്പാടിവീട്ടിൽ കെ. ഗോപി (52) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ചെന്നൈ ടർബോ എനർജി കമ്പനിയുടെ കേരളത്തിലെ മാർക്കറ്റിങ് എക്സിക്യുട്ടീവും എൽ.ഐ.സി. ഏജന്റുമായിരുന്നു. 1985-86 കാലഘട്ടത്തിൽ ബിലാത്തികുളം ശാഖയുടെ സ്വയം സേവകനായി. ഗടനായകനായും മുഖ്യശിക്ഷകനായും മണ്ഡലചുമതലക്കാരനായും പ്രവർത്തിച്ചു. നഗർ കാര്യവാഹ്, മഹാനഗർ ശാരീരിക്ശിക്ഷണ പ്രമുഖ്, മഹാനഗർ കാര്യവാഹ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ജിജി (താമരശ്ശേരി ബി.ആർ.സി. അധ്യാപിക). അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: കല്യാണി അമ്മ. സഹോദരങ്ങൾ: തങ്കമണി, മനോഹരൻ, രാഘവൻ, രാജൻ. സഞ്ചയനം വെള്ളിയാഴ്ച. കണ്ണുകൾ മെഡിക്കൽ കോളേജ് നേത്രബാങ്കിന് ദാനംചെയ്തു.
5 hr ago
മാങ്കാവ്: ഇല്ലത്ത് പുത്തൻപുരയിൽ ശാന്ത (69) അന്തരിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് മുൻ ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ പുളിയോളി കൃഷ്ണൻ നായർ. അച്ഛൻ: പരേതനായ ശ്രീധരൻ നായർ. അമ്മ: പരേതയായ ഭാരതി അമ്മ. മക്കൾ: അജിത് കുമാർ, അരുൺ കുമാർ. മരുമക്കൾ: പ്രിയങ്ക, രമ്യ. സഹോദരങ്ങൾ: അനിൽ കുമാർ, ഗീത, കോമളവല്ലി.
5 hr ago
മുക്കം: കാഞ്ഞിരമൊഴി എടക്കോട്ട് പറമ്പിൽ ഇമ്പിച്ച പെണ്ണ് (96) അന്തരിച്ചു. ഭർത്താവ്; പരേതനായ ചോയിക്കുട്ടി. മക്കൾ: ഇ.പി. അരവിന്ദൻ (മുക്കം നഗരസഭാ മുൻ കൗൺസിലർ, വീക്ഷണം മുക്കം ലേഖകൻ), ഇ.പി. സുധാകരൻ (പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ്. പാലപ്പറ്റ), ലീല, ചിന്ന, ചന്ദ്രമതി, സരോജിനി, രാധാമണി, ബീന, ബിന്ദു. മരുമക്കൾ: ദേവരാജൻ (സണ്ണി), ദാമോദരൻ, ശശി, ബിന്ദു, സത്യൻ, സരള, സലിനു (ജെ.പി.എച്ച്.എൻ. കൂടരഞ്ഞി), പരേതരായ സുകുമാരൻ, ശ്രീധരൻ. സംസ്കാരം ചൊവ്വാഴ്ച 12.30-ന് വീട്ടുവളപ്പിൽ.
5 hr ago
പൂനൂർ: ഉമ്മിണിക്കുന്നുമ്മൽ ബീവി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ട്യേമി. മക്കൾ: മൊയ്തീൻകോയ, കരീം, ആമിന, മറിയം, നബീസ, സുബൈദ, മൈമൂന. മരുമക്കൾ: അബൂബക്കർ (വയനാട്), മരക്കാർകുട്ടി (മൊകായ്), യൂസുഫ് (ഉമ്മിണിക്കുന്ന്), പരേതനായ കുഞ്ഞിമുഹമ്മദ് (വട്ടക്കണ്ടി).
5 hr ago
കോഴിക്കോട്: മനന്തലപ്പാലം ടി.പി. ബഷീർ (60) അന്തരിച്ചു. ഭാര്യ: ഷരീഫ. മക്കൾ: റാഫി (ഡ്രൈവർ), സാലിഹ, അസീന ഫൈമ. മരുമക്കൾ: നജീബ് (ഒമാൻ), ഫിറോസ് കൊമ്മേരി, ആയിഷ ഫുഹാദ. സഹോദരൻ: മമ്മദ്‌കോയ. മയ്യത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 9.30-ന് കണ്ണംപറമ്പ് പള്ളിയിൽ.
5 hr ago
ബാലുശ്ശേരി: ബാലുശ്ശേരി ഹൈസ്കൂളിനുസമീപം ഒതയോത്തുമ്മൽ കുഞ്ഞായിശ (70) അന്തരിച്ചു. ഭർത്താവ്: പരേതനായ മൊയ്തി. മക്കൾ: അമ്മത് കോയ, സുലൈഖ. മരുമക്കൾ: സൈനബ, മജീദ്. സഹോദരങ്ങൾ: നബീസ, ആലിക്കുട്ടി, അസീസ്, പരേതയായ മറിയം.
5 hr ago
പയ്യോളി: പുതിയപുരയിൽ വി. ഗൗരി (73) അന്തരിച്ചു. തിക്കോടി എഫ്.സി.ഐ.യിൽ കാഷ്വൽ ലേബർ ആയിരുന്നു. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: പ്രകാശൻ, ദേവദാസൻ, ചിത്രാംഗദൻ (അധ്യാപകൻ, പി.ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ, തൂവക്കുന്ന്, പാനൂർ), പത്മജ. മരുമക്കൾ: സുജ, രേഖ സൽമ (അധ്യാപിക, ജെ.എൻ.എം.എച്ച്.എസ്.എസ്. പുതുപ്പണം), പ്രേമൻ. സഞ്ചയനം വെള്ളിയാഴ്ച.
5 hr ago
പയ്യോളി: കീഴൂർ പുതിയടുത്ത്താഴ ഇബ്രാഹിം (67) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: ജാസ്മിൻ, സിറാജ്, സാജിദ്. മരുമക്കൾ: അഷറഫ്, സാജിത, ജുമാന.
5 hr ago
പയ്യോളി: റിട്ട. എക്സൈസ് ഇൻസ്പെക്ടർ വിജയൻ കെ.വി. (75) ധന്യ നിവാസ് (ക്രിസ്ത്യൻ പള്ളിക്ക് സമീപം) അന്തരിച്ചു. പയ്യോളി അർബൻ ബാങ്ക് മുൻഡയറക്ടർ, എൽ.ജെ.ഡി. പയ്യോളി നഗരസഭാ കമ്മിറ്റി അംഗം, തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: ആർഷലത, മക്കൾ: സുർജിത്ത് (ആയുർവേദ ആശുപത്രി, ചെറുവണ്ണൂർ), ബിന്തോഷ്, ധന്യ. മരുമക്കൾ: കവിത (പി.ഡബ്ല്യു.ഡി. കോഴിക്കോട്), റോഷിത, പ്രകാശൻ (മസ്കറ്റ്). സഹോദരങ്ങൾ: നാരായണൻ, രാഘവൻ, കമല, പരേതരായ മുകുന്ദൻ, നാണു (റിട്ട. വില്ലേജ് ഓഫീസർ).
5 hr ago
കോട്ടപ്പള്ളി: കോട്ടപ്പള്ളിയിലെ ഇല്ലത്ത് മീത്തൽ കുമാരൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കൾ: രജീഷ്, സബീഷ്.
5 hr ago
വേളം: വേളം കാക്കുനിയിലെ വയൽപ്പീടികയിൽ അമ്മത് (68) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കൾ : അഫ്സൽ (ദുബായ്), ടി.കെ. ജമീല (പ്രസിഡന്റ്, വനിതാലീഗ്, തീക്കുനി ശാഖ), റസിയ, നസീമ, റസീന. മരുമക്കൾ: ടി.കെ. മുഹമ്മദ് റിയാസ് (പൂമുഖം, പ്രധാനാധ്യാപകൻ, ചേരാപുരം ഈസ്റ്റ് എം.എൽ.പി. സ്കൂൾ, കെ.എസ്.ടി.യു. കോഴിക്കോട് റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ്), മങ്ങാട്ടുമ്മൽ ഇമ്പിച്ചി കോയ തങ്ങൾ (കാക്കുനി), പൂവത്താമ്മൽ മൊയ്തു (നമ്പാംവയൽ), കരിമ്പാലക്കണ്ടി മുഹമ്മദലി (തുലാറ്റുംനട), നടുക്കണ്ടി ഫൗസിയ (വില്യാപ്പള്ളി). സഹോദരങ്ങൾ: വലിയകണ്ടത്തിൽ കുഞ്ഞയിശ (കാക്കുനി), പരേതരായ വി.പി. അബ്ദുല്ല ഹാജി, ഹമീദ്.
5 hr ago
പയ്യോളി: കീഴൂർ തെരുവിലെ കുന്നുംപുറത്ത് രാജീവൻ (55) അന്തരിച്ചു. അച്ഛൻ: പരേതനായ ചാത്തുക്കുട്ടി. അമ്മ: ജാനകി. സഹോദരങ്ങൾ: ചന്ദ്രി, സജീവൻ, പരേതയായ ശ്രീജ.
5 hr ago
വെള്ളയിൽ: കുന്നുമ്മൽ ഹൗസിൽ മജീദ് (62-ചുമട്ടുതൊഴിലാളി, വലിയങ്ങാടി) അന്തരിച്ചു. ഭാര്യ: ബിച്ച. മകൻ: സനിൽ.
5 hr ago
കൂട്ടാലിട: മച്ചിലവളപ്പിലെ തൊണ്ടിയൻതാഴെ ശശി (65) അന്തരിച്ചു. ദീർഘകാലമായി കൂട്ടാലിടയിൽ പലചരക്ക് വ്യാപാരം നടത്തുകയായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ. അമ്മ: ഉണിച്ചിര. ഭാര്യ: ആശാലത. മക്കൾ: അശ്വതി, അനുശ്രീ. മരുമകൻ: ഡോ. രഞ്ജിത്ത്. സഹോദരങ്ങൾ: ടി.ടി. ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), ടി.ടി. ചന്ദ്രൻ, ദേവി, ശാരദ, തങ്ക, പരേതനായ ടി.ടി. കരുണാകരൻ (കൂട്ടാലിട ടെക്‌സ്റ്റയിൽസ്).
5 hr ago
കോഴിക്കോട്: മഠത്തിൽ വിജയൻ (80-റിട്ട. സബ് ഇൻസ്പെക്ടർ, കേരള പോലീസ്) കോട്ടൂളിയിലെ വസതിയിൽ അന്തരിച്ചു. ഭാര്യ: വട്ടക്കണ്ടി സീത. മക്കൾ: ഷീബ, ഷാജി, ഷീജ. മരുമക്കൾ: കിഷോർ കുമാർ, സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: പരേതനായ രവീന്ദ്രൻ, ശശി, മോഹനൻ, പുഷ്പ. സഞ്ചയനം ചൊവ്വാഴ്ച.
May 29, 2023
പതിയാരക്കര: കോറമ്പത്ത് ഓമന അമ്മ (90) അന്തരിച്ചു. രക്തസാക്ഷി കോറമ്പത്ത് ദാമോദരക്കുറുപ്പിന്റെ സഹോദരിയാണ്. ഭർത്താവ്: പരേതനായ പാത്തിക്കൽ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: രാമചന്ദ്രൻ (കടിയങ്ങാട്), രാജേന്ദ്രൻ (തലശ്ശേരി), ആശാലത, മനോജ് കുമാർ (കണ്ണൂർ). സഹോദരങ്ങൾ: കാർത്യായനി അമ്മ, സരോജിനി അമ്മ. സഞ്ചയനം ബുധനാഴ്ച.
May 29, 2023
കോഴിക്കോട്: കെ.പി.എസ്. വീട്ടിൽ എം. ഉമ്മയ്യക്കുട്ടി (83) അന്തരിച്ചു. ഭർത്താവ്: പുതിയറ താലൂക്ക് റോഡ് പരേതനായ സ്വാതന്ത്ര്യസമര സേനാനിയും ജനതാദൾ സീനിയർ വൈസ് പ്രസിഡന്റുമായിരുന്ന കെ.പി. മുഹമ്മദ്. മകൾ: കെ.പി. സുലൈഖ. മരുമകൻ: അബ്ദുൽ റസാഖ് (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്).
May 29, 2023
തിരുവമ്പാടി: തേറുപറമ്പത്ത് കണ്ണൻകുട്ടി (86) അന്തരിച്ചു. ഭാര്യ: കൊറ്റി. മക്കൾ: സുബ്രഹ്മണ്യൻ, വാസു, ശിവൻ, സുഭാഷിണി. മരുമക്കൾ: രുക്മിണി, ബേബി, സജിനി (പത്തനാപുരം), ശ്രീധരൻ.
May 29, 2023
തിരുവമ്പാടി: കൂടരഞ്ഞി മാങ്കയം വേളാശ്ശേരിയിൽ വെള്ളാറംകുന്നേൽ ത്രേസ്യ (87) അന്തരിച്ചു. ഭർത്താവ്: സെബാസ്റ്റ്യൻ. മക്കൾ: മേരി (റിട്ട. പ്രധാനാധ്യാപിക, ഗവ. എൽ.പി. സ്കൂൾ, പൂളപ്പൊയിൽ), സെബാസ്റ്റ്യൻ, ജെയിസമ്മ, ജെയിംസ് (കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി), ആൻസി, പരേതയായ ലൂസി. മരുമക്കൾ: ജോർജ് കുളവട്ടം (റിട്ട. പ്രധാനാധ്യാപകൻ, എം.എ.എം. യു.പി. സ്കൂൾ, വിളക്കാംതോട്), ആലീസ് കുറ്റിയിൽ, ജോർജ് ഉണ്ണൂപ്പാട്ട്, ബാബു മഠത്തിക്കുന്നേൽ, റീന കുരിശുംമൂട്ടിൽ, ജോസഫ് തുണ്ടത്തിൽ, മരഞ്ചാട്ടി (റിട്ട. ഒപ്‌റ്റോമെട്രിസ്റ്റ്, മെഡിക്കൽ കോളേജ്, മഞ്ചേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുഷ്പഗിരി ലിറ്റിൽഫ്ളവർ പള്ളി സെമിത്തേരിയിൽ.
May 29, 2023
വെള്ളയിൽ: റീച്ച വില്ലയിൽ റോസാരി ഫെർണാണ്ടസ് (81) അന്തരിച്ചു. ഭർത്താവ്: കളിയാട്ട്പറമ്പിൽ പരേതനായ റിച്ചാർഡ് ഫെർണാണ്ടസ്. മക്കൾ: മെഴ്‌സി രാജൻ, ഡെയ്‌സി ആന്റണി, വിക്ടർ ജോയി, ജോൺസൺ ഷാജി. മരുമക്കൾ: പരേതനായ രാജൻ ജോസഫ്, ആന്റണി സേവ്യർ, ശർമിള, ബിന്ദു.
May 29, 2023
മലാപ്പറമ്പ്: പറമ്പത്ത് ശിവദാസൻ (63) അന്തരിച്ചു. അച്ഛൻ: പരേതനായ പുനഃപുനത്തിൽ അപ്പുക്കുട്ടി നായർ. ഭാര്യ: പടിഞ്ഞാറയിൽ അനിത. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: റിജു, പ്രജിത്ത്. അമ്മ: പറമ്പത്ത് ചന്ദ്രമതി അമ്മ. സഹോദരങ്ങൾ: ഹരിദാസൻ, സന്തോഷ്, പങ്കജം, ലളിത, അജിത, ഉഷ. സഞ്ചയനം ചൊവ്വാഴ്ച.
May 29, 2023
എകരൂൽ: കരിയാത്തൻകാവ് ഈർപ്പൊയിൽ ബിജു (40) അന്തരിച്ചു. അച്ഛൻ: പരേതനായ ബാലൻ. അമ്മ: കല്യാണി. സഹോദരി: ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച.
May 29, 2023
എലത്തൂർ: കോഴിക്കൽ സാമിക്കുട്ടി (85) അന്തരിച്ചു. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: സുധാകരൻ, ശോഭന, പ്രമീള, സുനിൽ രാജ്, ഷീബ, സുധീഷ്. മരുമക്കൾ: എൻ.സി. അശോകൻ, ജയരാമൻ, കൈലാസ് കുമാർ, അംബിക, സ്വപ്‌ന, ജിഷ.
May 29, 2023
കിഴക്കോത്ത്: കാവിലുമ്മാരം വേറക്കുന്നുമ്മൽ ദേവകി (69) അന്തരിച്ചു. ഭർത്താവ്: പരേതനായ കടുങ്ങൻ. മക്കൾ: വിജയകുമാരി, പ്രദീപ് കുമാർ, പ്രജിൻ. മരുമക്കൾ: ബാബു, ശ്രീപ്രിയ. സഹോദരങ്ങൾ: ഭരതൻ, ഗീത, പരേതനായ ബാലൻ.
May 29, 2023
ബേപ്പൂർ: തമ്പിറോഡ് കാട്ടുങ്ങൽ സുധാകരൻ (66) അന്തരിച്ചു. ഭാര്യ: പ്രേമി. മക്കൾ: വിപിൻ (സൗദി), സുമി, പരേതയായ ബിന്ദു. സഹോദരങ്ങൾ: ഉഷ, ചന്ദ്രിക. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് ഗോതീശ്വരം ശ്മശാനത്തിൽ.
May 29, 2023
ബേപ്പൂർ: നടുവട്ടം മാഹി കക്കാടത്ത് പാലാട്ട് ബാലൻ (79) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: ഷീബ, ഷിബു, ഷിഞ്ചു. മരുമക്കൾ: ശ്രീനിവാസൻ, സജിത, ബബിത. സഞ്ചയനം വ്യാഴാഴ്ച.
May 29, 2023
താമരശ്ശേരി: കെ.ടി.സി. മജീദ് (58) അന്തരിച്ചു. പിതാവ്: ഈർപ്പോണ വട്ടപ്പാറമ്മൽ പരേതനായ അബൂബക്കർ. മാതാവ്: സൈനബ. ഭാര്യ: ഫാത്തിമ. മക്കൾ: ഫസീല, ജസീല, ഉവൈസ്, ആയിഷ ഫിദ. മരുമക്കൾ: അബ്ദുസ്സമദ്, റഷീദ്, മുഹമ്മദലി ജൗഹർ, ഉമ്മു ഹബീബ. സഹോദരങ്ങൾ: നിസാർ, സഫിയ.
May 29, 2023
ചേളന്നൂർ: പാരമ്പര്യ തുടിവാദ്യ കലാകാരൻ മുതുവാട്ട് കുന്നുമ്മൽ മടവൂർ അടുക്കത്തുമ്മൽ മനേഷ് (45) അന്തരിച്ചു. യുവകലാസാഹിതി ചേളന്നൂർ മേഖലാ ട്രഷറർ, എ.ഐ.വൈ.എഫ്. കക്കോടി മണ്ഡലം കമ്മിറ്റി അംഗം, സി.പി.ഐ. ചേളന്നൂർ ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. അച്ഛൻ: വാസു (പാരമ്പര്യ തുടിവാദ്യകലാകാരൻ). അമ്മ: പരേതയായ മാളു. ഭാര്യ: ധന്യ. മക്കൾ: അനാമിക, അൻവിത, അവന്തിക. സഹോദരങ്ങൾ: ശ്രീജ, പ്രജീഷ്, പ്രശാന്ത്. സഞ്ചയനം ചൊവ്വാഴ്ച.
May 29, 2023
ഒടുമ്പ്ര: പത്തിപറമ്പിൽ സതീഷ്‌കുമാർ (50-മണി) അന്തരിച്ചു. അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: ഭാരതി. മക്കൾ: ശ്രേയ, ദിയ. സഹോദരങ്ങൾ: സജിത്ത്, സജേഷ്, സിജിലി. സഞ്ചയനം ചൊവ്വാഴ്ച.
May 29, 2023
കുന്ദമംഗലം: എടപ്പടത്തിൽ ആയിഷ ഹജ്ജുമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ സുലൈമാൻ ഹാജി (ഖാജാ പപ്പടം). മക്കൾ: അബ്ദുൽ ഖാദർ, ഇബ്രാഹിം, ഹസ്സൻ, അബ്ദുൽ റഹിം, അബൂത്വാഹിർ, ജമീല, നഫീസ, സൈനബ, റുക്കിയ, പരേതനായ ഹുസൈൻ. മരുമക്കൾ: ഇസ്മയിൽ, അബ്ദുൽ നാസർ, ഉനൈസ, താഹിറ, മുംതാസ്, റജുല, ഷഹാന, ഷബ്ന, പരേതരായ മുഹമ്മത്, മൊയ്തീൻ. സഹോദരങ്ങൾ: മുഹമ്മത്, അബ്ദുറഹ്‌മാൻ, സുലൈമാൻ, സഫിയ, പരേതരായ ബീരാൻ കോയ, സൈതാലി, ഹസ്സൻ.
May 29, 2023
ബാലുശ്ശേരി: അറപ്പീടിക തയ്യിൽ നാരായണൻ നായർ (86-റിട്ട. റവന്യൂ ഡെപ്യൂട്ടി തഹസിൽദാർ, കൊയിലാണ്ടി) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ബിന്ദു (നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് അംഗം), ബീന (കേരള ബാങ്ക്, പൂനൂർ), ബിജുല. മരുമക്കൾ: ശശികുമാർ അമ്പാളി (കേരള ബാങ്ക്, കുറ്റ്യാടി), മനോജ് കുമാർ (കെ.എസ്.ആർ.ടി.സി. കല്പറ്റ), ബിനു വേങ്ങേരി (എച്ച്. ആൻഡ് സി. ബുക്സ് കണ്ണൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
May 29, 2023
വൈക്കിലശ്ശേരി: ചക്കാലക്കണ്ടിയിൽ രമണി (66) അന്തരിച്ചു. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ. മക്കൾ: രഖിലേഷ്, രേഖ. മരുമകൻ: ഗോപാൽ. അച്ഛൻ: പരേതനായ വാഴയിൽ കൃഷ്ണൻ പണിക്കർ. അമ്മ: ലക്ഷ്മി. സഹോദരങ്ങൾ: സത്യനാഥൻ, വത്സല, ഇന്ദിര, പരേതനായ സതീശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
May 29, 2023
ചേവായൂർ: കാവ്നഗർ 108 ‘ചിന്നു’ വിൽ എടക്കര ബാഹുലേയൻ (77) അന്തരിച്ചു. ഭാര്യ: വിജയലക്ഷ്മി (റിട്ട. പി.വി.എസ്. ഹോസ്പിറ്റൽ). മകൾ: ബിവിന. മരുമകൻ: ഷിബിൻ കുമാർ (നിരമണ്ണിൽ). സഹോദരങ്ങൾ: സോമനാഥൻ, രജീന്ദ്രൻ, പരേതരായ രാധ, രാജു, ശോഭന. സഞ്ചയനം വ്യാഴാഴ്ച.
May 29, 2023
കുന്ദമംഗലം: ചെത്തുകടവ് ചെറുവചുണ്ടയിൽ വിശ്വൻ (61) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: ഐശ്വര്യ, ദിയ. മരുമകൻ: ഷിന്റോലാൽ (ആർമി). സഹോദരങ്ങൾ: അശോകൻ, രാജൻ (റിട്ട. എസ്.ഐ.), ബാലൻ, പരേതനായ ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന്.
May 29, 2023
കുറ്റിക്കാട്ടൂർ: ആനകുഴിക്കര പാലഞ്ചേരി മേത്തൽ ഗിരീഷ് (48) അന്തരിച്ചു. അച്ഛൻ: പരേതനായ ഗോപാലൻ. അമ്മ: കല്യാണി. ഭാര്യ: ലിജി. സഹോദരൻ: ഹരീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.
May 29, 2023
കുന്ദമംഗലം: പയമ്പ്ര നടുവശ്ശേരി തെറ്റത്ത് കുട്ടായി (86) അന്തരിച്ചു. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിലെ വ്യാപാരിയായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: കൃഷ്ണലാൽ, മോഹൻലാൽ, സുനില. മരുമക്കൾ: ജിഷ, രമ, അനീഷ്. സഹോദരങ്ങൾ: രാജു, പരേതരായ സത്യഭാമ, ശ്രീമതി, ചന്ദ്രൻ, ദിവാകരൻ, ബാബു, സദാനന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
May 29, 2023
മൊകേരി: അടുവാട്ട് മീത്തൽ ഷൈജു (40) അന്തരിച്ചു. ഭാര്യ: ശരണ്യ (മാവേലി സ്റ്റോർ, തൂണേരി). അച്ഛൻ: നാണു. അമ്മ: ചന്ദ്രി. മകൻ: സായൂഷ്. സഹോദരി: ഷൈജ. സഞ്ചയനം ബുധനാഴ്ച.
May 29, 2023
പുറമേരി: അരൂർ നടേമ്മലിലെ കരിയുള്ളതിൽ ആയിഷ (7) അന്തരിച്ചു. പിതാവ്: ഹാരിസ്. മാതാവ്: അസ്മ പുളിയാവ്. സഹോദരങ്ങൾ: മുഹമ്മദ് അദ്നാൻ, ഹെൻസ ഹൈറിൻ.
May 29, 2023
കായണ്ണബസാർ: പുതുക്കുടിച്ചാലിൽ ഇ.ടി. വേണു നായർ (74) അന്തരിച്ചു. ഭാര്യ: കമലാക്ഷി അമ്മ. മകൾ: ഷാജിമോൾ. സഹോദരങ്ങൾ: പരേതരായ രാഘവൻ നായർ, ബാലൻ നായർ.
May 29, 2023
കാട്ടുകുളങ്ങര: അടമ്പാട്ട് മീത്തൽ ബാബുരാജൻ (72) അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അതുല്യ, അഹല്യ. മരുമകൻ: രതീഷ്. സഹോദരങ്ങൾ: നളിനി, വിശ്വനാഥൻ, സുകുരാജൻ, സുമതി, സുരേശൻ, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30-ന് പുതിയപാലം ശ്മശാനത്തിൽ.
May 29, 2023
ചേമഞ്ചേരി: കിഴക്കെ വളപ്പിൽ ശ്രീധരൻ (69) അന്തരിച്ചു. അച്ഛൻ: പരേതനായ ആണ്ടി. അമ്മ: പരേതയായ പെണ്ണൂട്ടി. ഭാര്യ: ശ്യാമള. മക്കൾ: ശ്രീലാൽ, ശ്രീശ. മരുമക്കൾ: സൗമ്യ, സുനിൽ കുമാർ. സഹോദരങ്ങൾ: കെ.വി. കരുണൻ, തിരുമാലക്കുട്ടി, സരോജിനി, വത്സല. സഞ്ചയനം വ്യാഴാഴ്ച.
May 29, 2023
ഫറോക്ക്: കുമുങ്ങൽ പാത്തുമ്മൈ (80) അന്തരിച്ചു. ഭർത്താവ്: കോടമ്പുഴ പള്ളിമേത്തൽ പരേതനായ കോമക്കൽ പൊറ്റമ്മൽ മുഹമ്മദ് കോയ. മക്കൾ: അഹമ്മദ്, അബ്ദുസലാം,അഷ്‌റഫ്, പരേതയായ സാബിറ. മരുമക്കൾ: ലൈല, സാജിത, ജസീല, പരേതനായ സൈതലവി (കരുവൻതിരുത്തി). ജനാസ നമസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് കോടമ്പുഴ ബാ അലവി ജുമാമസ്ജിദിൽ.
May 29, 2023
പുറമേരി: താഴെ മൈക്കണ്ടിയിൽ ഗോപാലൻ മാസ്റ്റർ (90) അന്തരിച്ചു. പുറമേരി വി.വി.എൽ.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ആയിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: ചന്ദ്രശേഖരൻ, സൗമിനി, നിർമല, രമ, സതീഷ്ബാബു (എൽ.ഐ.സി. അഡ്വൈസർ, വടകര). മരുമക്കൾ: രാജൻ, ശ്രീധരൻ, ശ്യാമള, ഷീബ. സഹോദരങ്ങൾ: പരേതരായ അമ്മാളു അമ്മ, കണ്ണൻ നായർ, കൃഷ്ണൻ നായർ.
May 29, 2023
കോടഞ്ചേരി: പുലിക്കയം ചിറയ്ക്കച്ചാലിൽ സി.എം. ജോർജ് (79) അന്തരിച്ചു. ഭാര്യ: മേരി (ഇലഞ്ചനാകുഴിയിൽ കുടുംബാംഗമാണ്). മക്കൾ: ലൗലി, ഷെൽവി, ബിജു, സ്മിത. മരുമക്കൾ: സാജു തളിയാപറമ്പിൽ (കേണിച്ചിറ), ജെയിംസ് പറകണ്ടത്തിൽ (മൈക്കാവ്), ഷിൻജി പൊക്കത്തായിൽ, മനോജ് കുന്നപ്പള്ളിയിൽ (കൂരാച്ചുണ്ട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് കാഞ്ഞിരപ്പാറ സെയ്ന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
May 29, 2023
എകരൂൽ: ഇയ്യാട് തിയ്യക്കണ്ടി ഉണ്ണിപ്പേരി (88) അന്തരിച്ചു. മക്കൾ: ഹരിദാസൻ, സൗമിനി. മരുമക്കൾ: വനജ, പരേതനായ രാമൻ. സഞ്ചയനം വ്യാഴാഴ്ച.
May 29, 2023
കരുവിശ്ശേരി: മേലാടത്തു തയ്യടത്ത് കണ്ടി ശിവദാസൻ (83) അന്തരിച്ചു. ഭാര്യ: പ്രേമലത. മക്കൾ: ലാലു, പരേതനായ വിപിൻദാസ്. മരുമകൾ: സജീല, സഹോദരങ്ങൾ: രവീന്ദ്രൻ, പുരുഷോത്തമൻ, പത്മിനി, പുഷ്പ, പരേതരായ രാമകൃഷ്ണൻ, ശ്രീനിവാസൻ, രാധാലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വെസ്റ്റ്‌ഹിൽ ശ്മശാനത്തിൽ.
May 29, 2023
അരിക്കുളം: നിടുംപൊയിലിലെ അരിമ്പാലപ്പറമ്പിൽ നിധീഷ് (28) അന്തരിച്ചു. അച്ഛൻ: രവീന്ദ്രൻ. അമ്മ: നാരായണി. സഹോദരൻ: നവീഷ് (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
May 29, 2023
വടകര: പാക്കയിൽ ആനപ്പാന്റവിട സരോജിനി (74) അന്തരിച്ചു. ഭർത്താവ്: ഭാസ്കരൻ. മകൾ: അനിത. മരുമകൻ: വത്സലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോട്ടക്കൽ മുകച്ചേരി താരേമ്മൽ വീട്ടുവളപ്പിൽ.
May 29, 2023
ഗോവിന്ദപുരം: എരവത്തു താഴത്ത് സരോജിനി (61) അന്തരിച്ചു. ഭർത്താവ്: ബാബു. മക്കൾ: രാജേഷ്, റിഷ്‌മ. മരുമക്കൾ: നീതു, ബൈജു. സഹോദരൻ: ബാലൻ. സഞ്ചയനം ബുധനാഴ്ച.
May 28, 2023
ചേളന്നൂർ: നടുക്കണ്ടി മീത്തൽ സാമി (76) അന്തരിച്ചു. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ശശിധരൻ, സി. സുന്ദരൻ, എൻ.എം. ഷാജി, അജിത്ത്കുമാർ, പരേതനായ അഭിലാഷ്, മരുമക്കൾ: ശ്രീജ, ദേവി, റീജ, ശർമിള. സഞ്ചയനം തിങ്കളാഴ്ച.
May 28, 2023
തിരുവമ്പാടി: കൂടരഞ്ഞി കുരുമ്പേൽ ജോസ് (57) അന്തരിച്ചു. ഭാര്യ: ഷൈല ജോസ് (പുല്ലൂരാംപാറ പെരികിലത്തിൽ കുടുംബാംഗം). മക്കൾ: ജിതിൻ ജോസ്, ജിന്റോ ജോസ് ജ്യോതിൻ ജോസ് (ഇരുവരും ജർമനി). മരുമക്കൾ: ആരതി (നഴ്‌സ്), അനിറ്റ (ജർമനി), ആൽഫി (നെടുങ്കണ്ടം).
May 28, 2023