തങ്കമല ക്വാറിയിൽ പടക്കങ്ങൾ നിർവീര്യമാക്കുന്നു
കൊയിലാണ്ടി: പോലീസ് പിടികൂടിയ പടക്കങ്ങള്‍ പൊട്ടിച്ച് നിര്‍വീര്യമാക്കി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് നല്‍കാനായി കൊണ്ടുവന്ന പടക്കങ്ങളാണ് തങ്കമല ക്വാറിയില്‍ പൊട്ടിച്ചു തീര്‍ത്തത്.
ഒരുലോറിയില്‍ വടകര, മാഹി ഭാഗങ്ങളിലേക്ക് സുരക്ഷാസംവിധാനമില്ലാതെ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങള്‍ കഴിഞ്ഞദിവസം കൊയിലാണ്ടി പോലീസ് പിടികൂടുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് നടപടി.
Also Read
ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ കൊയിലാണ്ടി എസ്.ഐ. എം.പി. ശൈലേഷിന്റെയും ബോംബ് സ്‌കോഡിന്റെയും നേതൃത്വത്തിലാണ് ക്വാറിയില്‍ ബുധനാഴ്ചകാലത്ത് പടക്കങ്ങള്‍ പൊട്ടിച്ച് നിര്‍വീര്യമാക്കിയത്.
Content Highlights: online crckers which police seized defused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..