സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും


മലപ്പുറം : സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളും ദേവകി അമ്മ മെമ്മോറിയൽ സ്ഥാപനങ്ങളും. ശനിയാഴ്ച രാവിലെ 9.30-ന് എല്ലാ സ്ഥാപനങ്ങളിലും പതാക ഉയർത്തുന്നതിനോടൊപ്പം നാടിന്റെ അഭിമാനമായി വലിയ പതാക പി. അബ്ദുൾ ഹമീദ് എം.എൽ.എ. സ്‌കൂൾ മൈതാനത്ത് ഉയർത്തും. 10 മുതൽ 150 മീറ്റർ കാൻവാസിൽ 150-ഓളം കലാകാരന്മാരായ കുട്ടികൾ അണിനിരന്ന്‌ 1857-ലെ സ്വാതന്ത്ര്യസമരം മുതൽ 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതുവരെയുള്ള വ്യത്യസ്ത സംഭവങ്ങൾ കൂട്ടിയിണക്കി 100 ചിത്രങ്ങൾ വരയ്ക്കും.

തിങ്കളാഴ്ച രാവിലെ 10-ന് ചേലൂപ്പാടം സ്‌കൂൾ പരിസരത്ത് നിന്ന് റാലി ആരംഭിച്ച് സ്‌കൂൾ മൈതാനത്തു സമാപിക്കും. പത്രസമ്മേളനത്തിൽ ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. അനിൽകുമാർ, ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. ജി. ബാബു, ആർക്കിടെക്ചർ കോളേജ് പ്രിൻസിപ്പൽ സാലസ് ഈപ്പൻ, സി.ഇ. ദീപക്, വി. സുരേഷ് എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..