‘അക്ഷയ- പ്രതിസന്ധിയും പരിഹാരവും’:ചർച്ചായോഗം ഇന്ന്


മലപ്പുറം : അക്ഷയകേന്ദ്രങ്ങളുടെ പ്രതിസന്ധിയും പരിഹാരവും ചർച്ച ചെയ്യുന്നതിനായി ജില്ലയിലെ അക്ഷയസംരംഭകരുടെ യോഗം ശനിയാഴ്ച 2.30-ന് കേന്ദ്രീയവിദ്യാലയത്തിന് താഴെയുള്ള ഖായിദെമില്ലത്ത് സൗധത്തിൽ ചേരും.

സ്റ്റേറ്റ് ഐ.ടി. എപ്ലോയീസ് യൂണിയന്റെ ജില്ലാ വാർഷിക കൗൺസിലിന്റെ ഭാഗമായാണ് യോഗം. യോഗത്തിൽ ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. സംഘാടകസമിതി യോഗത്തിൽ ജില്ലാപ്രസിഡന്റ് അഷ്‌റഫ് പട്ടാക്കൽ അധ്യക്ഷതവഹിച്ചു.

ജില്ലാ ജനറൽസെക്രട്ടറി എം.സി. ഷറഫുദ്ദീൻ കിഴിശ്ശേരി, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽഹമീദ് മരക്കാർ, പി.കെ. മൻസൂർഅലി പൂക്കോട്ടൂർ, ഹംസ മീനടത്തൂർ, ഐ.കെ. മുഹമ്മദ് മമ്പാട്, കെ. മുഹമ്മദ്ഷാജി പടപ്പറമ്പ്, കെ.പി. ഷിഹാബ് പള്ളിപ്പുറം, പി.എ. ജെയ്സൽ , തഫ്സീർ പൊൻമള തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..