എസ്.വൈ.എസ്. സംരക്ഷണവലയം തിങ്കളാഴ്ച


മലപ്പുറം : ‘സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത്’ എന്ന പ്രമേയത്തിൽ സുന്നി യുവജനസംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ കോട്ടക്കുന്ന് മൈതാനിയിൽ സംരക്ഷണവലയം തീർക്കും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. സ്വാതന്ത്ര്യദിന സന്ദേശം നൽകും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, പി. ഉബൈദുള്ള എം.എൽ.എ., അഡ്വ. വി.എസ്. ജോയ് തുടങ്ങിയവർ പങ്കെടുക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..