ഗാന്ധിദർശനങ്ങളിലേക്ക് വെളിച്ചംവീശി ചിത്രപ്രദർശനം


മലപ്പുറം : ഗാന്ധിജിയുടെ നിലപാടുകളും ദേശീയബോധവും പ്രചരിപ്പിക്കുന്നത് രാഷ്ട്രസുരക്ഷിതത്വവും രാഷ്ട്രനന്മയും നിലനിർത്താൻ സഹായിക്കുമെന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യസമരചരിത്രത്തിന്റെയും അപൂർവങ്ങളും വ്യത്യസ്തങ്ങളുമായ ചിത്രങ്ങളുടെ പ്രദർശനം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ ചെറുപ്പകാലം, വിദ്യാഭ്യാസം, ദണ്ഡിയാത്ര, വട്ടമേശസമ്മേളനം, ക്വിറ്റ് ഇന്ത്യ സമരം, വർഗീയ അക്രമങ്ങൾക്കെതിരേ നടത്തിയ നിരാഹാരസമരങ്ങൾ, കപ്പൽയാത്ര, ജയിൽജീവിതം, കുടുംബം, രക്തസാക്ഷിത്വം വരുന്നതുവരെയുള്ള പ്രാർഥനാസമ്മേളനം തുടങ്ങിയ അപൂർവ ചിത്രങ്ങളുടെ പ്രദർശനമാണ് നടത്തിയത്.

സലിം പറവണ്ണയുടെ ശേഖരത്തിലുള്ള ചിത്രങ്ങളാണിവ. സ്‌കൂൾ, കോളേജ് വിദ്യാർഥികളും പൊതുജനങ്ങളും രാവിലെ മുതൽ പ്രദർശനം കാണാനെത്തി.

കൗൺസിലർമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ്, സി.പി. ആയിഷാബി, പരി അബ്ദുൽ ഹമീദ്, മഹ്മൂദ് കോദേങ്ങൽ, ശിഹാബ് മൊടയങ്ങാടൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..