വാക്കത്തോൺ നടത്തി


• ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ വാക്കത്തോൺ കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി. റെജി ഫ്ലാഗ് ഓഫ് ചെയ്യുന്നു

മലപ്പുറം : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് മലപ്പുറം ഗവ. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് വാക്കത്തോൺ നടത്തി. ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി. റെജി ഫ്ലാഗ് ഓഫ് ചെയ്തു.

സുരക്ഷിത ഭക്ഷണശൈലി വിദ്യാർഥികൾ വളർത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘ഈറ്റ് റൈറ്റ് ഇന്ത്യ’ പരിപാടിയുടെ ഭാഗമായി ഇത്തരം നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ജോസ് ലോറൻസ് അറിയിച്ചു. കെ.ജി. രമിത, ബിബി മാത്യു, അബ്ദുൾ റഷീദ്, പ്രിയ ഫിൽഫ്രഡ്, കെ. ജസീല, യു.എം. ദീപ്തി, കെ.സി. മുസ്തഫ, ഡാനിഷ് റോഷൻ തുടങ്ങിയവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..