ഞായറാഴ്ച ആരംഭിക്കുന്ന സുബ്രതോ കപ്പ് ഫുട്ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പിനു മുന്നോടിയായി ഡി.ഡി.ഇ. കെ.പി. രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടപ്പടി മൈതാനത്ത് പരിശോധനക്കെത്തിയപ്പോൾ
മലപ്പുറം : സുബ്രതോകപ്പ് ഫുട്ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പിനു ഞായറാഴ്ച തുടക്കമാകും. 17 വരെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് പോരാട്ടം. ആൺകുട്ടികളുടെ അണ്ടർ-14, 17, പെൺകുട്ടികളുടെ അണ്ടർ-17 വിഭാഗങ്ങളിലാണ് മത്സരം. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജേതാക്കളാകുന്ന ടീമുകൾ ന്യൂഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് രാജ്യാന്തര സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.
മുഴുവൻ ജില്ലകളിലുമുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ടീമുകൾക്കുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മലപ്പുറത്തെ വിവിധ സ്കൂളുകളിലാണ് താമസ സൗകര്യം ഒരുക്കിയത്.
ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ മത്സരിക്കുന്ന ടീമുകൾ ശനിയാഴ്ച വൈകീട്ട് അഞ്ചിനും അണ്ടർ-14 ആൺകുട്ടികളുടെ ടീമുകൾ ഞായറാഴ്ച വൈകീട്ട് നാലിനും അണ്ടർ -17 പെൺകുട്ടികളുടെ ടീമുകൾ തിങ്കളാഴ്ച വൈകീട്ട് നാലിനും മലപ്പുറം എം.എസ്.പി.ക്ക് സമീപത്തുള്ള സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.
ടൂർണമെന്റിനു മുന്നോടിയായി സബ് കമ്മിറ്റികളുടെ യോഗംചേർന്ന് അവസാനഘട്ട കാര്യങ്ങൾ വിലയിരുത്തി. ഡി.ഡി.ഇ. കെ.പി. രമേഷ്‌കുമാർ, എ.കെ. നാസർ, എ. വിശ്വംഭരൻ, കെ.പി. അജയരാജ്, കെ.സി. സുന്ദർരാജ്, കെ.വി. മുഹമ്മദ് ഷെരീഫ്, ഡി.ടി. മുജീബ് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..