24 മണിക്കൂർ പരിശോധന: : 530 കേസുകൾ


മലപ്പുറം : ജില്ലയിൽ വെള്ളിയാഴ്ച നടത്തിയ മിന്നൽപ്പരിശോധനയിൽ പോലീസ് രജിസ്റ്റർ ചെയ്തത് 530 കേസുകൾ. വിവിധയിനത്തിൽപ്പെട്ട 53 ഗ്രാം മയക്കുമരുന്നും 240 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിശോധന കർശനമാക്കിയത്. അനധികൃത ഒറ്റനമ്പർ ലോട്ടറി മാഫിയകളും വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളും ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായി.

മയക്കുമരുന്നുപയോഗം: 89 കേസുകൾ

മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് 89 കേസുകൾ രജിസ്റ്റർചെയ്തു. 90 പേരെ അറസ്റ്റ് ചെയ്തു. 32 ഗ്രാം എം.ഡി.എം.എയുമായി കിഴിശ്ശേരി സ്വദേശി അനൂപ്, രാമനാട്ടുകര സ്വദേശി സജിത്ത് എന്നിവരെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പോളിടെക്‌നിക് കോളേജിനടുത്ത് വെച്ച് 20 ഗ്രാം എം.ഡി.എം.എയുമായി പാങ്ങ് സ്വദേശി അബ്ദുൾ വാഹിദിനെ അറസ്റ്റ് ചെയ്തു. നിലമ്പൂരിൽ അറസ്റ്റ് ചെയ്ത എടവണ്ണ സ്വദേശി മുസ്തഫയിൽ നിന്ന് 240 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 1.64 ഗ്രാം ഹെറോയിനുമായി ഒരാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധിപേർ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. കരിപ്പൂർ പോലീസ് സ്റ്റേഷനിൽ 8.7 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ഒറ്റ നമ്പർ ലോട്ടറി വിൽപ്പനയ്ക്കെതിരേ 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഒളിവിൽപ്പോയവരും പിടിയിൽ

ഒളിവിൽക്കഴിയുകയായിരുന്ന വിവിധ കേസുകളിലെ പ്രതികളായ 77 പേരെ വിവിധ ഭാഗങ്ങളിൽനിന്നായി അറസ്റ്റു ചെയ്തു. ജാമ്യമില്ലാ വാറണ്ടിൽ പിടികിട്ടാനുണ്ടായിരുന്ന 119 പ്രതികളുൾപ്പെടെ 196 കുറ്റവാളികളെയും ഒറ്റദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തു. മേലാറ്റൂർ പോലീസ് സ്റ്റേഷനിൽ റബ്ബർഷീറ്റ് മോഷ്ടിച്ച കേസിലുള്ള രണ്ട് പേരെയും പ്രത്യേക പരിശോധനയിൽ പിടികൂടി.

വാഹനപരിശോധനയിൽ 6,49,750 രൂപ പിഴ

ജില്ലാ അതിർത്തികളും പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വാഹനപരിശോധനയിൽ 6,49,750 രൂപ പിഴയീടാക്കി. 2701 വാഹനങ്ങളാണ് പരിശോധിച്ചത്. ജില്ലയിലെ ഡിവൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയുടെ പലഭാഗങ്ങളിലായി മിന്നൽപ്പരിശോധന നടത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..