എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാകമ്മിറ്റി കെ.ടി. ജലീലിന്റെ കോലം കത്തിക്കുന്നു
മലപ്പുറം : പാക് അധീന കശ്മീരിനെ ആസാദി കശ്മീരെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള കെ.ടി. ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹക്കുറ്റമാണെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത്. പാകിസ്താനു വേണ്ടി ചാരപ്പണി ചെയ്യുന്നയാളാണ് ജലീൽ. ഇടതുമുന്നണിയിൽ ഒളിച്ച് താമസിക്കുന്ന അദ്ദേഹം എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാകമ്മിറ്റി ജലീലിന്റെ കോലം കത്തിച്ചു. ജനറൽസെക്രട്ടറി പി.ആർ. രശ്മിൽനാഥ്, കെ.സി. വേലായുധൻ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴയ്ക്കൽ, മലപ്പുറം മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂർ, വില്ലോടി സുന്ദരൻ, പി. നാരായണൻ, കെ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..