കോൺഗ്രസ് നവസങ്കൽപ് യാത്ര നാളെ തിരൂരിൽ


മലപ്പുറം : സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ‘നവ സങ്കൽപ് യാത്ര’ 15 -ന് തിരൂരിൽ നടക്കുമെന്ന് പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് പത്രസമ്മേളനത്തിൽ പറഞ്ഞു. വർഗീയതയും ഫാസിസവും തുടച്ചുനീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകർക്കുക, കേരളത്തെയും ഭാരതത്തെയും വീണ്ടെടുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പരിപാടി.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ മുന്നോടിയായാണ് ‘നവ സങ്കൽപ് യാത്ര’. തിങ്കളാഴ്ച വൈകീട്ട് നാലിന് വൈലത്തൂരിൽ നിന്നാരംഭിച്ച് തിരൂരിൽ സ്വാതന്ത്ര്യദിന റാലിയോടെ യാത്ര സമാപിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനംചെയ്യും.

ഡി.സി.സി. ഭാരവാഹികളായ സക്കീർ പുല്ലാര, പി.സി. വേലായുധൻ കുട്ടി, ഹാരിസ് ബാബു ചാലിയാർ, ശശീന്ദ്രൻ മങ്കട എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ജലീലിനെതിരേ കേസെടുക്കണം

കാശ്മീരിനെക്കുറിച്ച് രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയ കെ.ടി. ജലീൽ എം.എൽ.എക്കെതിരേ കേസെടുക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ആവശ്യപ്പെട്ടു. മുൻ മന്ത്രി സജി ചെറിയാൻ നടത്തിയ പോലെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയാണ് ജലീലും നടത്തിയത്.

ഇക്കാര്യത്തിൽ സി.പി.എം. എത്രയുംപെട്ടെന്ന് നിലപാട് വ്യക്തമാക്കണം. സി.പി.എമ്മിന് ജലീലിനെ തള്ളിപ്പറയേണ്ടി വരുമെന്നും ജോയ് കൂട്ടിച്ചേർത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..