വാനിലുയർന്ന് ത്രിവർണം


• മലപ്പുറം മഅദിൻ അക്കാദമിയിലെ വിദ്യാർഥികൾ 'ഐ ലവ് ഇന്ത്യ' മാതൃകയിൽ അണിനിരന്ന പരേഡിന്റെ ആകാശദൃശ്യം

മലപ്പുറം : സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ വാനിലുയർത്തി മലപ്പുറം. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വീടുകളിലും സ്കൂളുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തി. കളക്ടറേറ്റിൽ വിവിധ വകുപ്പുകളുടെ ഓഫീസുകൾക്കു മുൻപിൽ പതാക ഉയർത്തി. മലപ്പുറം മഅദിൻ അക്കാദമിയിൽ മൂവായിരം വിദ്യാർഥികൾ ‘ഐ ലവ് ഇന്ത്യ’യുടെ മാതൃകയിൽ അണിനിരന്ന് പരേഡ് നടത്തി.

പതാക ഉയർത്തലിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി.

മഹിളാമോർച്ച ജില്ലാ കമ്മിറ്റി മലപ്പുറത്തു 'വന്ദേമാതരം' പദയാത്ര നടത്തി. മഹിളാമോർച്ച ജില്ലാപ്രസിഡന്റ് ദീപ പുഴക്കൽ നേതൃത്വംനൽകിയ പദയാത്ര മഹിളാമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി നവ്യ ഹരിദാസ് ഉദ്ഘാടനംചെയ്തു. ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത് മുഖ്യപ്രഭാഷണം നടത്തി

തിരുനാവായ : രാജ്യത്തെ എല്ലാ വികസനപ്രവർത്തനങ്ങൾക്കും മാതൃകയായ കേരളത്തിൽത്തന്നെയാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കും തുടക്കംകുറിച്ചതെന്ന് കോഴിക്കോട് സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർ ഡോ. പി. ശിവദാസ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 'മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജില്ലാ ഇൻഫർമേഷൻ ഓഫീസും റി എക്കൗയും എൻ.എസ്.എസ്. ജില്ലായൂണിറ്റും സംയുക്തമായാണ് തിരുനാവായ എം.എം.ടി. ഹാളിൽ പ്രഭാഷണം നടത്തിയത്.

റീ എക്കൗ പ്രസിഡന്റ് സി. കിളർ പതാക ഉയർത്തി. പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു.

തവനൂർ : നിള വിചാരവേദിയുടെ നേതൃത്വത്തിൽ തവനൂരിൽ കെ. കേളപ്പന്റെ സമാധിസ്ഥലത്ത് ദേശീയപതാക ഉയർത്തി. മുരളീമോഹൻ മറവഞ്ചേരിയാണ് പതാക ഉയർത്തിയത്. വിനോദ് തവനൂർ അധ്യക്ഷതവഹിച്ചു.

പുത്തനത്താണി : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മലപ്പുറം സെൻട്രൽ സഹോദയ ഫ്രീഡം അസംബ്ലിയും ഫ്രീഡം വാക്കും നടത്തി. സി.ബി.എസ്.ഇ. സിറ്റി കോ -ഓർഡിനേറ്റർ ഡോ. മുഹമ്മദ് ഉദ്ഘാടനംചെയ്തു.

സഹോദയ പ്രസിഡന്റ് സി.സി. അനീഷ് കുമാർ അധ്യക്ഷതവഹിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..