മലപ്പുറം താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ പ്ലാന്റായി


Caption

മലപ്പുറം : ഇനി മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ഇല്ലെന്ന കാരണത്താൽ ആരും ബുദ്ധിമുട്ടില്ല. ആശുപത്രിക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) നിർമിച്ച ഓക്സിജൻ പ്ലാന്റ് നാടിന്‌ സമർപ്പിച്ചു. കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ പ്ലാന്റിന്റെ ഉദ്ഘാടനവും കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിംയാർ സ്വിച്ച് ഓൺ കർമവും നിർവഹിച്ചു.

ആരോഗ്യ വകുപ്പിന്റെയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ(കെ.എം.എസ്.സി.എൽ.)യും അനുമതിയോടെ കഴിഞ്ഞ വർഷം ജൂലായിലാണ് പദ്ധതി ഏറ്റെടുത്തത്. മലപ്പുറം താലൂക്ക് ആശുപത്രിക്കൊപ്പം മാനന്തവാടി ജില്ലാ ആശുപത്രിയിലും മറ്റൊരു പ്ലാന്റ് ഐ.സി.എഫ്. പണിയുന്നുണ്ട്. ഒരുമാസത്തിനകം മാനന്തവാടിയിലെ പ്ലാന്റ് സമർപ്പിക്കാനാകും. ഒന്നരക്കോടിയാണ് രണ്ടു പ്ലാന്റിനായി ചെലവായത്. 45,97,554 രൂപാ ചെലവിൽ 200 എൽ.പി.എം. ഉത്പാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്തു സ്ഥാപിച്ചത്. നോർക്ക മുഖാന്തിരം മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനനുസരിച്ചാണ് കേരള മുസ്‍ലിം ജമാഅത്ത് പ്രവാസി ഘടകമായ ഐ.സി.എഫ്. പദ്ധതി ഏറ്റെടുത്തത്.

താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ എസ്.വൈ.എസിന്റെ 200 സാന്ത്വനം വൊളന്റിയർമാരുടെ സമർപ്പണവും പരിപാടിയിൽ നടന്നു. വൊളന്റിയർമാരുടെ സമർപ്പണം സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി നിർവഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുൽഖാദർ മുസ്‍ലിയാർ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, സി.പി. സൈദലവി, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, പി.എം. മുസ്തഫ കോഡൂർ, മുഹമ്മദ് പറവൂർ, ഹബീബ് കോയ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..