സുബ്രതോ കപ്പ്: ആദ്യ പോരാട്ടം കൊല്ലവും തിരുവനന്തപുരവും തമ്മിൽ


മലപ്പുറം : കോട്ടപ്പടി മൈതാനത്ത്‌ നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് ഞായറാഴ്ച രാവിലെ ഏഴിന്‌ തുടക്കമാകും.

അണ്ടർ-17 ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലവും തിരുവനന്തപുരവും തമ്മിൽ ആദ്യമത്സരം നടക്കും. തുടർന്ന് എറണാകുളം-കാസർകോട്, കണ്ണൂർ-വയനാട്, ഇടുക്കി-പത്തനംതിട്ട, തൃശ്ശൂർ-കോട്ടയം, മലപ്പുറം-പാലക്കാട് മത്സരങ്ങൾ നടക്കും. കോഴിക്കോടും ആലപ്പുഴയും ബൈടീമായി ക്വാർട്ടറിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്.

സെമി, ഫൈനൽ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും. ഞായറാഴ്ച വൈകീട്ട് നാലിന്‌ അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗവും തിങ്കളാഴ്ച വൈകീട്ട് നാലിന്‌ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗവും രജിസ്ട്രേഷൻ നടക്കും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജേതാക്കളാകുന്ന ടീമുകൾ ന്യൂഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് രാജ്യാന്തര സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..