ശബരീഷ് അനുസ്മരണം


മലപ്പുറം : ബോധനശാസ്ത്രത്തിലൂന്നിയ ഡിജിറ്റൽ വിദ്യാഭ്യാസപദ്ധതികളുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനു സ്വതന്ത്ര സോഫ്റ്റ് വേറുകൾ അവിഭാജ്യഘടകമാണെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്. ഒന്നാമത് ശബരീഷ് അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്ററായിരുന്ന കെ. ശബരീഷ് കേരളത്തിലെ വിദ്യാഭ്യാസ രംഗം അടിമുടി ഹൈടെക് വത്ക്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു. വികെ. ശശിധരൻ, ശബരീഷ് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് നീന ശബരീഷ്, ടി.കെ. അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..