‘നിറവ് ’ പ്രദർശനവും പൂർവവിദ്യാർഥിസംഗമവും


മലപ്പുറം : ഗവ. കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരകൗശല, പുരാവസ്തു, ശാസ്ത്ര പ്രദർശനവും പൂർവവിദ്യാർഥി സംഗമവും നടത്തുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം ചൊവ്വാഴ്ച രാവിലെ 10 -ന് പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്യും. ബുധനാഴ്ച നടക്കുന്ന ഗ്ലോബൽ അലുംനി മീറ്റിൽ പൂർവവിദ്യാർഥികളായ മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവർ മുഖ്യാതിഥികളാവും. കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കും. പ്രദർശനത്തിന്റെ ഭാഗമായി കലാപരിപാടികൾ, ഭക്ഷ്യമേള, മെഹന്തി ഫെസ്റ്റ് എന്നിവയും സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവും നടക്കും. പൂർവവിദ്യാർഥികളായ മാട്ടി മുഹമ്മദ്, ഉസ്മാൻ ഇരുമ്പുഴി, സതീഷ് മലപ്പുറം എന്നിവരുടെ ചിത്രപ്രദർശനവുമുണ്ടാവുമെന്ന് പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ പത്രസമ്മേളനത്തിൽ അറിയിച്ചു. അലുംനി അസോസിയേഷൻ പ്രസിഡന്റ് യു. അബ്ദുൾ കരീം, പ്രദർശന കമ്മിറ്റി കൺവീനർ ഡോ. പ്രജിത് ചന്ദ്രൻ എന്നിവരും പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..