'വിഭജന ഭീകരതയുടെ ഓർമദിനം' സെമിനാർ


മലപ്പുറം : മതാടിസ്ഥാനത്തിൽ ഇന്ത്യാവിഭജനത്തിനു വേണ്ടി നിലകൊണ്ട മുസ്‍ലിംലീഗിന്റെ വികലമായ ചിന്തയാണ് കെ.ടി. ജലീലിനെ നയിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. വി.പി. ശ്രീപത്മനാഭൻ. 'വിഭജന ഭീകരതയുടെ ഓർമദിനം' എന്ന വിഷയത്തിൽ ബി.ജെ.പി. ജില്ലാകമ്മിറ്റി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രഭാരതം നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം ദേശീയ ഐക്യത്തിലേക്കു നീങ്ങുന്നതിലുള്ള അസഹിഷ്‌ണുതയാണ് ‘ആസാദി കശ്‌മീർ’ പരാമർശത്തിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാപ്രസിഡന്റ് രവി തേലത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കെ. രാമചന്ദ്രൻ, എം. പ്രേമൻ, പി.ആർ. രശ്‌മിൽനാഥ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷിദുകൃഷ്ണൻ, കെ.എ. അസീസ്, എ. ദിനേശൻ, പി. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..